ഇന്ന് മിക്ക ആളുകളും വീടിനകത്ത് ചെടികള്‍ക്ക് വളര്‍ത്തി വരുന്നവരാണ്. വീടിന്റെ ഭംഗിക്കും ഫ്രഷ് മൂഡിനും വേണ്ടിയാണ് ഇങ്ങനെ ചെടികള്‍ക്ക് വളര്‍ത്തുന്നത്. വീടിനകത്ത് വളര്‍ത്തുന്ന ചെടികള്‍ക്ക് ആവശ്യത്തിന് സൂര്യപ്രകാശവും ചൂടും ലഭിക്കണം. ചൂടും ചെറിയ തോതിലുള്ള സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലത്തായിരിക്കണം ഇത്തരം ചെടികളുടെ വയ്ക്കേണ്ടത്.പുറത്ത് വളരുന്ന ചെടികള്‍ക്കും വീട്ടിനകത്തു വളര്‍ത്തുന്ന ചെടികള്‍ക്കും ലഭിക്കേണ്ട വെള്ളത്തിന്റെ അളവ് വളരെ വ്യത്യസ്തമുള്ളതാണ് . വീട്ടിനകത്ത് വളര്‍ത്തുന്ന ചെടികള്‍ക്ക് എത്ര വെള്ളം വേണമെന്ന കാര്യത്തില്‍ കൃത്യമായ അറിവ് ഉണ്ടായിരിക്കണം.
വീടിനുള്ളില്‍ വളര്‍ത്തുന്ന ചെടികളെ വൃത്തിയായി സൂക്ഷിക്കണം. വാട്ടര്‍ സ്പ്രേയാണ് ഏറ്റവും നല്ലത്. ഇത് ചെടികള്‍ക്ക് കൂടുതല്‍ ഫ്രഷ്നസ് നല്‍കും.വീട്ടിനുള്ളിലെ ചെറുജീവികളായ പാറ്റ, ചിലന്തി, മൂട്ട എന്നിവയുടെ ആക്രമണത്തില്‍ നിന്നും ചെടികളെ സംരക്ഷിക്കേണ്ടതാണ്.
വീടിനുള്ളില്‍ ചെടികള്‍ വളര്‍ത്തുന്നതിന് മുമ്ബ് ചെടി സ്റ്റാൻഡുകള്‍ ഉണ്ടാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മൂന്നോ നാലോ തട്ടിലായി നിര്‍മിച്ച ഒരു സ്റ്റാൻഡില്‍ ചെടിച്ചട്ടി വയ്ക്കുമ്ബോള്‍ ലഭിക്കുന്ന ഭംഗി വേറെ തന്നെയാണ്. വീടിനകത്ത് വയ്ക്കുന്ന ചെടികള്‍ കൂടുതലായും ഇലച്ചെടികള്‍ ആകാൻ ശ്രദ്ധിക്കുക. അധികം വളര്‍ന്നുപടരാത്ത ഇലച്ചെടികള്‍ നല്‍കുന്ന പച്ചപ്പ് കണ്ണിനും മനസിനും കുളിര്‍മയേകും.