തുളസിയില ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതുകൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ നോക്കാം..

New Update

തുളസിയില ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ശരീരത്തിലെ പല രോഗങ്ങളെയും ഇല്ലാതാക്കും. ആയുര്‍വേദ വിദഗ്ധന്‍ ഡോ. അബ്രാര്‍ മുള്‍ട്ടാനിയുടെ അഭിപ്രായത്തില്‍ തുളസിയില്‍ ഇരുമ്പ്, കാല്‍സ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ, മാംഗനീസ്, ആന്റി ഓക്‌സിഡന്റുകള്‍, ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി മൈക്രോബയല്‍ എന്നീ ഗുണങ്ങള്‍ ഉണ്ട്. രാവിലെ 4-5 തുളസിയില പറിച്ചെടുത്ത് കഴുകി കഴിക്കാം. അതുപോലെ ഇത് ചായയിലും ഭക്ഷണത്തിലും ചേര്‍ത്തും കഴിക്കാം.

Advertisment

publive-image

ഡോ.അബ്രാര്‍ മുള്‍ട്ടാനിയുടെ അഭിപ്രായത്തില്‍ തുളസിയില്‍ അടങ്ങിയിരിക്കുന്ന ആന്റി-മൈക്രോബയല്‍, ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. അതുകൊണ്ടാണ് ശരീരം പല അണുബാധകളില്‍ നിന്നും രക്ഷ നേടുന്നത്.

കുട്ടികളുടെ പ്രതിരോധശേഷി മുതിര്‍ന്നവരേക്കാള്‍ ദുര്‍ബലമാണ്. അതിനാല്‍, ദിവസവും കുട്ടികളെ തുളസി ഇലകള്‍ കഴിക്കാന്‍ പ്രേരിപ്പിക്കണം. തുളസിയില പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. പ്രമേഹ​രോ​ഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാൻ ദിവസവും തുളസിയില കഴിക്കുന്നത് സഹായിക്കും.

Advertisment