New Update
വയറിലെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ വളരാന്‍ തുടങ്ങുന്നതാണ് ഗാസ്ട്രിക് ക്യാന്‍സര്‍ അഥവാ വയറിലെ അര്‍ബുദം എന്ന് പറയുന്നത്. മാറിയ ജീവിതശൈലിയും ഭക്ഷണരീതിയും ഈ ക്യാന്‍സറിനെ സ്വാധീനിക്കുന്ന ഘടകമാണ്. ഗാസ്ട്രിക് ക്യാന്‍സറിനുള്ള സാധ്യതകള്‍ കുറയ്ക്കാന്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടരണമെന്നാണ് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി ശുപാര്‍ശ ചെയ്യുന്നത്. എപ്പോഴുമുള്ള അസിഡിറ്റിയും ഛർദ്ദിയും വയറിലെ ക്യാന്‍സറിന്‍റെ സൂചനയാകാം.
Advertisment
/sathyam/media/post_attachments/ozXj5bDkyqI1f1qn3Gws.jpg)
- വയര്‍ വീര്‍ത്തിരിക്കുക
 - നിരന്തരം അസിഡിറ്റി ഉണ്ടാകുക
 - ഛർദ്ദി
 - ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്
 - വയറുവേദന
 - നെഞ്ചെരിച്ചിൽ
 - ദഹനക്കേട്
 - വിശപ്പില്ലായ്മ
 - ഭാരം കുറയുക
 - ക്ഷീണം
 - ഭക്ഷണം കഴിച്ചതിന് ശേഷം നെഞ്ചെല്ലിന് താഴെ വയറിന്റെ മുകൾ ഭാഗം നിറഞ്ഞതായി അനുഭവപ്പെടുക
 - വയറിലെ നീർവീക്കം
 - കറുത്ത നിറമുള്ള വസ്തുക്കളോ രക്തമോ ഛർദ്ദിക്കുക.
 - കറുത്ത നിറമുള്ള മലം
 - മലത്തിലൂടെ രക്തം പോവുക
 - മലബന്ധം
 
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us