വണ്ണമുള്ള കാലുകൾ ഉള്ളവർക്ക് ഹൃദയ തകരാറുകൾ വരാനുള്ള സാധ്യത കുറവായിരിക്കുമെന്ന് പുതിയ പഠനങ്ങൾ

New Update

വണ്ണമുള്ള കാലുകൾ ഉള്ളവർക്ക് ഹൃദയ തകരാറുകൾ വരാനുള്ള സാധ്യത കുറവായിരിക്കുമെന്ന് പുതിയ പഠനം. ജപ്പാനിലെ കിറ്റാസാറ്റോ സർവകലാശാലയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. ശരീരത്തിൽ രക്തം ശരിയായി പമ്പ് ചെയ്യാൻ ഹൃദയത്തിന് കഴിയാതെ വരുമ്പോൾ ആണ് ഹൃദ്രോഗം ഉണ്ടാകുന്നത്.

Advertisment

publive-image

അമിതമായി കൊഴുപ്പ് അടിയുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ദോഷകരമാണ്, പ്രത്യേകിച്ച് അരക്കെട്ടിനു ചുറ്റും കൊഴുപ്പ് അടിയുന്നത് ഏറെ ദോഷകരമാണ്. എന്നാൽ കാലുകളുടെ കാര്യത്തില്‍ ഇത് ശരിയല്ല എന്നാണ് ഈ പഠനം പറയുന്നത്. ഒരു ഹൃദയാഘാതത്തിനു ശേഷം ഉയർന്ന ക്വാഡ് സ്ട്രെങ്ത്ത് ഉള്ള രോഗികളിൽ ഹൃദയത്തകരാറിനുള്ള സാധ്യത 41 ശതമാനം കുറവാണെന്നും ഗവേഷകര്‍ ഈ പഠനത്തിലൂടെ പറയുന്നു. യൂറോപ്യൻ സൊസൈറ്റിയുടെ ശാസ്ത്രകോൺഗ്രസിൽ ഈ പഠനം അവതരിപ്പിച്ചു.

ആയിരം പേരുടെ കാലിന്റെ സ്ട്രെങ്ങ്ത്ത് ആണ് പഠനത്തിനായി ഉപയോഗിച്ചത്. കാലിന്റെ ഭാരം ഓരോ 5 ശതമാനം വർധിക്കുമ്പോഴും ഹൃദയത്തകരാറിനുള്ള സാധ്യത 11 ശതമാനം കുറയുന്നതായി കണ്ടെത്തി എന്നും പഠനം പറയുന്നു.  സ്ട്രെങ്ങത്ത് ട്രെയിനിങ്ങിന് രക്തസമ്മർദം കുറയ്ക്കാനും രക്തക്കുഴലുകളെ ശക്തിപ്പെടുത്താനും ഹൃദയത്തെ ആരോഗ്യമുള്ളതാക്കാനും അങ്ങനെ ഹൃദ്രോഗസാധ്യത കുറയ്ക്കാനും സാധിക്കുമെന്ന് മുമ്പ് നടന്ന പല പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്.

Advertisment