New Update
കറുവപ്പട്ട പ്രകൃതിദത്തമായ വേദന സംഹാരിയാണ്. കറുവപ്പട്ടയിൽ അടങ്ങിയിരിക്കുന്ന സിനമൽഡിഹൈഡ് എന്ന രാസവസ്തു സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ട് പ്രതിരോധിക്കുന്നു. പാർശ്വ ഫലങ്ങളില്ലാതെ വാത സംബന്ധമായ നീർക്കെട്ടും വേദനയുമകറ്റാൻ കറുവപ്പട്ട സഹായിക്കുന്നു.
Advertisment
അര ടീസ്പൂൻ കറുവപ്പട്ട പൊടിയും ഒരു ടീസ്പൂൺ തേനും മിക്സ് ചെയ്ത് പ്രഭാത ഭക്ഷണത്തിനു മുൻപു കഴിക്കുന്നത് സന്ധിവേദനയ്ക്ക് പരിഹാരമാണെന്ന് ആയുർവേദം പറയുന്നു.
ഒരു കപ്പ് തിളപ്പിച്ചാറിയ വെള്ളത്തിൽ അര ടീസ്പൂൻ കറുവപ്പട്ടയും ഒരു ടീസ്പൂൺ തേനും ചേർത്തിളക്കി രാവിലെയും വൈകുന്നേരവും കുടിക്കുന്നത് വളരെ നല്ലതാണ്. മികച്ചൊരു ആരോഗ്യ പാനീയമാണിത്. കറികളിലും സാലഡിലും തൈരിലും മറ്റും ഒരു നുള്ള് കറുവപ്പട്ട ചേർക്കുന്നതും നല്ലതാണ്.