വിയർപ്പുനാറ്റമാണോ പ്രശ്നം? ശരീരദുർ​ഗന്ധം മാറ്റാൻ ചില റോസാപ്പൂ പരീക്ഷണങ്ങൾ ‌നോക്കാം..

New Update

ധികമാളുകളും പതിവായി നേരിടുന്ന പ്രശ്നമാണ് വിയർപ്പും ശരീരദുർ​ഗന്ധവും. പൊതുഇടങ്ങളിൽ പോകാനും ആളുകളോട് അടുത്തിടപെടാനുമൊക്കെ പലരും മടിക്കുന്നതിന്റെ കാരണങ്ങളിൽ ഒന്ന് ഇതുതന്നെയാണ്. റോസ് വാട്ടറും, റോസാപ്പൂവിന്റെ ഇതളും കൊണ്ട് വിയർപ്പ് നാറ്റം മാറ്റാൻ ചില വഴികളുണ്ട്.

Advertisment

publive-image

► റോസാപ്പൂ ഇതളുകൾ ഇട്ട് ചൂടാക്കിയ വെള്ളത്തിൽ കുളിക്കുന്നത് ശരീര ദുർഗന്ധം അകറ്റാൻ സഹായിക്കും.

► അമിതമായ വിയർക്കുന്ന കക്ഷം, കഴുത്തിന്റെ ഭാഗം എന്നിവിടങ്ങളിൽ റോസ് വാട്ടർ പുരട്ടാം. റോസ് വാട്ടർ പുരട്ടി അര മണിക്കൂറിന് ശേഷം കഴുകിക്കളയാം.

► റോസാപ്പൂവിന്റെ ഇതളുകൾ പൊടിച്ചുണ്ടാക്കുന്ന പൊടി പേസ്റ്റ് രൂപത്തിലാക്കി വിയർപ്പുള്ള ഭാഗത്ത് തടവി 30 മിനുട്ടിന് ശേഷം കഴുകി കളയുന്നതും വിയർപ്പുനാറ്റം ഒഴിവാക്കാൻ സഹായിക്കും.

► ചൂടാക്കിയ വെളിച്ചെണ്ണയിൽ റോസ് പൊടി ഇട്ട് തിളപ്പിച്ചശേഷം ഇത് തണുപ്പിച്ചെടുക്കണം. എയർടൈറ്റ് ആയിട്ടുള്ള പാത്രത്തിൽ സൂക്ഷിക്കാം. ഈ എണ്ണ ഇടയ്ക്കിടയ്ക്ക് ശരീരത്തിൽ പുരട്ടാം.

Advertisment