വെളിച്ചെണ്ണ ഉപയോഗിക്കുന്നതുകൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ നോക്കാം..

New Update

എന്തായാലും വെളിച്ചെണ്ണ ഉപയോഗിക്കുന്നവരാണ് നമ്മുടെ നാട്ടില്‍ അധികമെങ്കിലും വെളിച്ചെണ്ണ ഉപയോഗത്തെ ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങളും ഒരുപാട് പേര്‍ക്കിടയില്‍ കാണാറുണ്ട്. വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ദോഷമാണെന്ന് ഒരു വിഭാഗം പേരും അതേസമയം വെളിച്ചെണ്ണ നല്ലതാണെന്ന് വാദിക്കുന്ന മറുവിഭാഗവും.  സത്യത്തില്‍ വെളിച്ചെണ്ണ പാചകത്തിന് ഉപയോഗിക്കുന്നത് നല്ലതാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. കാരണം ഇതുകൊണ്ട് ആരോഗ്യത്തിന് പല ഗുണങ്ങളുമുണ്ട്. ഈ ഗുണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

Advertisment

publive-image

ഹൃദയാരോഗ്യത്തിന്....

ശരീരത്തിലെ കൊളസ്ട്രോള്‍ നില നിയന്തിക്കുന്നതിനും ബിപി അഥവാ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുമെല്ലാം സഹായകമായിട്ടുള്ള ലോറിക് ആസിഡ് 50 ശതമാനത്തോളം വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം തന്നെ ഹൃദയാരോഗ്യത്തിനാണ് മെച്ചമായി വരിക.

കൊഴുപ്പ് അടിയാതിരിക്കാൻ...

ദഹനം സുഗമമാക്കുന്നതിന് വെളിച്ചെണ്ണ സഹായിക്കും. അതിനാല്‍ തന്നെ ശരീരത്തില്‍ അനാവശ്യമായി കൊഴുപ്പ് അടിയുന്നത് തടയാനും ഇത് സഹായിക്കുന്നു. അതിനാല്‍ തന്നെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും യോജിച്ച കുക്കിംഗ് ഓയിലാണിത്.

പ്രതിരോധ ശേഷി...

നമ്മുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ഏറെ സഹായകമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിലുള്ള ലോറിക് ആസിഡ്, പോളിഫിനോള്‍സ് എന്നിവയാണിതിന് സഹായകമാകുന്നത്.

പ്രമേഹത്തിന്...

പ്രമേഹമുള്ളവര്‍ വെളിച്ചെണ്ണ തന്നെ ഉപയോഗിക്കുന്നതാണ് ഉചിതം. കാരണം ഇത് രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

പോഷകങ്ങള്‍...

വെളിച്ചെണ്ണ നമ്മുടെ ആരോഗ്യത്തിന് അവശ്യം വേണ്ട പല പോഷകങ്ങളുടെയും സ്രോതസാണ്. വൈറ്റമിൻ-ഇ, വൈറ്റമിൻ-കെ, അയേണ്‍ തുടങ്ങിയവ ഇതിനുദാഹരണമാണ്. ഇവയെല്ലാം തന്നെ നമുക്ക് പല ശരീരധര്‍മ്മങ്ങള്‍ക്കും ഉപയോഗപ്പെടുന്നവയാണ്.

Advertisment