ഉയർന്ന കൊളസ്ട്രോളിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ നോക്കാം..

New Update

രക്തത്തിൽ കൊളസ്‌ട്രോൾ എന്ന ഫാറ്റി പദാർത്ഥം കൂടുതലായി ഉള്ളതാണ് ഉയർന്ന കൊളസ്‌ട്രോൾ. കൊഴുപ്പുള്ള ഭക്ഷണം കഴിക്കുക, വേണ്ടത്ര വ്യായാമം ചെയ്യാതിരിക്കുക, അമിതഭാരം, പുകവലി, മദ്യപാനം എന്നിവ മൂലമാണ് ഇത് പ്രധാനമായും ഉണ്ടാകുന്നത്.

Advertisment

publive-image

മരവിപ്പ്...

ഉയർന്ന കൊളസ്ട്രോൾ ഞരമ്പുകളെ ബാധിക്കുന്നു. ഇത് കൈകളിലും കാലുകളിലും മരവിപ്പ് ഉണ്ടാക്കാം. കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നതിന്റെ ഫലമായി രോഗമുള്ള ഭാ​ഗത്ത് രക്ത വിതരണം കുറയാനുള്ള സാധ്യതയാണ് ഇതിന് കാരണം.

ശ്വാസതടസ്സം...

അമിതമായ കൊളസ്ട്രോൾ ഉൾപ്പെടെയുള്ള നിരവധി ഹൃദ്രോഗങ്ങളുടെ ഒരു സാധാരണ ലക്ഷണമാണ് ശ്വാസതടസ്സം. ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുമ്പോൾ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നത് ശ്വാസതടസ്സത്തിന് കാരണമാകാം.

നെഞ്ചുവേദന...

പലപ്പോഴും ആൻജീന എന്നറിയപ്പെടുന്ന നെഞ്ചിലെ അസ്വസ്ഥത, കൊറോണറി ആർട്ടറി രോഗമുള്ളവരിൽ അമിതമായ കൊളസ്ട്രോളിന്റെ ഒരു സാധാരണ ലക്ഷണമാണ്. രക്തധമനികളിൽ കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നത് നെഞ്ചുവേദന ഉണ്ടാകുന്നതിന് കാരണമാകുന്നു.

ക്ഷീണം...

ഉയർന്ന കൊളസ്ട്രോൾ ഉള്ള ആളുകൾക്ക് അമിത ക്ഷീണം അനുഭവപ്പെടാം. കൊളസ്‌ട്രോൾ പേശികളിലേക്കുള്ള രക്ത വിതരണം തടസപ്പെടുത്തുന്നതാണ് ഇതിന് കാരണം. അത് കൊണ്ട് തന്നെ ഇത് ക്ഷീണത്തിന് കാരണമാകും.

ഉയർന്ന രക്തസമ്മർദ്ദം...

ഉയർന്ന കൊളസ്ട്രോൾ മൂലം ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാം. ധമനികളിൽ കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നത് അവയെ നിയന്ത്രിക്കാനും രക്തക്കുഴലുകളുടെ പ്രതിരോധം വർദ്ധിപ്പിക്കാനുമുള്ള സാധ്യതയാണ് ഇതിന് കാരണം.

കാഴ്ച പ്രശ്നങ്ങൾ...

ഉയർന്ന കൊളസ്ട്രോൾ കാഴ്ചയെ ബാധിച്ചേക്കാം. രക്തത്തിൽ കൊളസ്‌ട്രോൾ അടിഞ്ഞുകൂടുമ്പോ‌ൾ കണ്ണുകൾക്ക് രക്തം നൽകുന്ന രക്തധമനികളിൽ തടസ്സമുണ്ടാവുന്നതിന് കാരണമാകും.

Advertisment