ബ്രെയിൻ ട്യൂമറിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..

New Update

തലച്ചോറില്‍ അസാധാരണമാം വിധം കോശങ്ങള്‍ വളരുന്ന അവസ്ഥയാണ് ബ്രെയിൻ ട്യൂമര്‍. ഈ ട്യമൂറുകള്‍ ക്യാൻസറസും ആകാം അതുപോലെ തന്നെ നോൺ- ക്യാൻസറസും ആകാം. ഓരോരുത്തരിലും ട്യൂമറുണ്ടാക്കുന്ന പ്രശ്നങ്ങളും ആഘാതവും വ്യത്യസ്തമായി വരാം. എവിടെയാണ് ട്യമൂറുള്ളത് എന്നതിന് അനുസരിച്ച് തലച്ചോറിന്‍റെ പ്രവര്‍ത്തനം തടസപ്പെടുകയും ചെയ്യാം.

Advertisment

publive-image

ലക്ഷണങ്ങള്‍...

ബ്രെയിൻ ട്യൂമര്‍ രൂപപ്പെടുമ്പോള്‍ ഇതിനെ സൂചിപ്പിക്കാൻ ശരീരം ചില സൂചനകള്‍ നേരത്തേ നല്‍കും. എന്നാല്‍ പലപ്പോഴും രോഗികളോ അവരുടെ കൂടെയുള്ളവരോ ഈ ലക്ഷണങ്ങള്‍ നിസാരവത്കരിക്കാം. ഇതാണ് പലപ്പോഴും ഭാവിയില്‍ സങ്കീര്‍ണതകള്‍ക്ക് ഇടയാക്കുന്നത്.

ഇടവിട്ട് വരുന്ന തലവേദന, ചുഴലി, ബുദ്ധിയുടെ പ്രവര്‍ത്തനത്തില്‍ മന്ദിപ്പ്, നടക്കുമ്പോഴും മറ്റും ബാലൻസ് തെറ്റുന്ന അവസ്ഥ, രുചിയോ ഗന്ധമോ സ്പര്‍ശമോ പോലുള്ള സെൻസുകളുടെ പ്രവര്‍ത്തനം തടസപ്പെടുന്ന അവസ്ഥ എന്നിവയെല്ലാം ബ്രെയിൻ ട്യൂമറിന്‍റെ ലക്ഷണമായി വരുന്ന പ്രശ്നങ്ങളാണ്.

ഇപ്പറഞ്ഞ  ലക്ഷണങ്ങള്‍ കാണുന്നപക്ഷം ഡോക്ടറെ കണ്ട് വേണ്ട നിര്‍ദേശം തേടുകയും വേണ്ട പരിശോധനകള്‍ നടത്തുകയുമാണ് ആദ്യം ചെയ്യേണ്ടത്. ഇതിന് മുമ്പ് സ്വയം നിര്‍ണയം നടത്തുന്നത് അഭികാമ്യമല്ല.

ചികിത്സ...

ട്യൂമര്‍ കണ്ടെത്തിയാല്‍ പിന്നെ അതിനുള്ള ചികിത്സ എളുപ്പത്തില്‍ തന്നെ തുടങ്ങും. ക്യാൻസറസ് ആണെങ്കിലും നോണ്‍- ക്യാൻസറസ് ആണെങ്കിലും ട്യൂമറിന് ചിലപ്പോള്‍ ശസ്ത്രക്രിയ വേണ്ടിവരാം. അല്ലെങ്കില്‍ റേഡിയേഷൻ തെറാപ്പിയോ കീമോതെറാപ്പിയോ ആയിരിക്കും ചികിത്സാരീതി.

എന്തായാലും തലച്ചോറിനെ ബാധിക്കുന്നതായതിനാല്‍ തന്നെ ചികിത്സയിലും 'റിസ്ക്' ഉണ്ട്. നോണ്‍- ക്യാൻസറസ് ട്യൂമറാണെങ്കിലും സമയത്തിന് ചികിത്സയെടുക്കാതെ ഇത് വൈകിപ്പിച്ചാല്‍ പരാലിസിസ് (തളര്‍ന്നുകിടക്കുന്ന അവസ്ഥ), സംസാരശേഷി നഷ്ടപ്പെടല്‍, അല്ലെങ്കില്‍ ബുദ്ധിയുടെ പ്രവര്‍ത്തനത്തിന് തകരാറ് എന്നിങ്ങനെ പല പ്രശ്നങ്ങളും രോഗിക്ക് സംഭവിക്കാം. ഇവയൊന്നും പിന്നീട് ചികിത്സയിലൂടെ ഭേദപ്പെടുത്താൻ സാധിക്കണമെന്നുമില്ല.

Advertisment