ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം..

New Update

ക്ഷണം കഴിക്കുമ്പോള്‍ അതിന്റെ രുചിക്ക് മാത്രം പ്രാധാന്യം നല്‍കിയാല്‍ പോര, മറിച്ച് ഗുണനിലവാരം ഉറപ്പാക്കുകയും വേണമെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ സൗകര്യാര്‍ത്ഥം ഇക്കാര്യം പലരും മറക്കാറുണ്ട്. പതിവായി വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നവര്‍ ഇന്ന് റെസ്റ്റോറന്റുകളെയാണ് കൂടുതലും ആശ്രയിക്കുന്നത്.

Advertisment

publive-image

• അടുക്കളയില്‍ കയറുന്നതിന് മുമ്പ് കൈകള്‍ വൃത്തിയായി കഴുകി ശുചിത്വം ഉറപ്പാക്കണം. പാചകത്തിലുടനീളം വൃത്തിക്ക് പ്രാധാന്യം നല്‍കാന്‍ ശ്രദ്ധിക്കണം.

• പാകം ചെയ്ത ഭക്ഷണപദാര്‍ത്ഥങ്ങളെയും പാകം ചെയ്യാത്തവയെയും ഒന്നിച്ച് വയ്ക്കരുത്. ഇവ പ്രത്യേകം പാത്രങ്ങളില്‍ വേണം സൂക്ഷിക്കാന്‍.

• ഭക്ഷണം നന്നായി പാകം ചെയുതുമാത്രം കഴിക്കാന്‍ ശ്രദ്ധിക്കണം. അണുക്കളെ നശിപ്പിക്കാനും പോഷകങ്ങള്‍ ഉറപ്പാക്കാനും നന്നായി പാകം ചെയ്യുന്നത് സഹായിക്കും.

• എല്ലാ ഭക്ഷണവും ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടവയല്ല. ഓരോന്നും അതിന് അനുയോജ്യമായ അന്തരീക്ഷത്തില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഇത് പ്രധാനമാണ്.

• പാചകത്തിന് ശുദ്ധമായ വെള്ളവും അസംസ്‌കൃതവസ്തുക്കളും ഉപയോഗിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കണം.

Advertisment