വണ്ണമുള്ള കാലുകളുള്ളവർക്ക് ഹൃദയത്തകരാറുകൾ വരാനുള്ള സാധ്യത കുറവായിരിക്കുമെന്ന് പഠനങ്ങൾ

New Update

ണ്ണമുള്ള കാലുകളുള്ളവർക്ക് ഹൃദയത്തകരാറുകൾ വരാനുള്ള സാധ്യത കുറവായിരിക്കുമെന്ന് പഠനം. കാലിന്റെ ഭാരം ഓരോ അഞ്ച് ശതമാനം വർദ്ധിക്കുമ്പോഴും ഹൃദയത്തകരാറിനുള്ള സാധ്യത 11 ശതമാനം കുറയുന്നതായി കണ്ടെത്തി. ഹൃദയാഘാതത്തിനുശേഷം ഉയർന്ന ക്വാഡ് സ്ട്രെങ്ത്ത് ഉള്ള രോഗികളിൽ ഹൃദയത്തകരാറിനുള്ള സാധ്യത 41 ശതമാനം കുറവാണെന്നും പഠനത്തിൽ ​ഗവേഷകർ കണ്ടെത്തി.

Advertisment

publive-image

ജപ്പാനിലെ കിറ്റാസാറ്റോ സർവകലാശാലാ ഗവേഷകരാണ് പഠനം നടത്തിയത്. ആയിരം പേരുടെ കാലിന്റെ കരുത്ത് പരിശോധിച്ചായിരുന്നു പഠനം. അമിതമായി കൊഴുപ്പ് അടിയുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ദോഷകരമാണെങ്കിലും കാലുകളുടെ കാര്യത്തിൽ ഇത് ശരിയല്ല. സ്ട്രെങ്ങത്ത് ട്രെയിനിങ്ങിന് രക്തസമ്മർദം കുറയ്ക്കാനും രക്തക്കുഴലുകളെ ശക്തിപ്പെടുത്തി രക്തചംക്രമണം മെച്ചപ്പെടുത്താനും സാധിക്കും. ഇതുവഴി ഹൃദയാരോ​ഗ്യം മെച്ചപ്പെടുകയും ഹൃദ്രോഗസാധ്യത കുറയുകയും ചെയ്യും.

Advertisment