New Update
നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജ്ജം ഉത്പാദിപ്പിക്കുന്നതിനുള്ള ഘടകങ്ങൾ നൽകുന്ന ഡ്രൈഫ്രൂട്ടുകൾ, പ്രോട്ടീനുകൾ, ധാതുക്കൾ, വിറ്റാമിനുകൾ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. ഓരോ ഡ്രൈഫ്രൂട്ടുകളും ആരോഗ്യ സംരക്ഷണത്തിനുള്ള ഗുണങ്ങളുടെ കലവറയെന്നാണ് അറിയപ്പെടുന്നത്. ചർമ്മത്തിനു തിളക്കം നൽകുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും രക്തചക്രമണത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനും ഇവ സഹായിക്കുന്നു.
Advertisment
ഉയർന്ന അളവിലുള്ള ആന്റി ഓക്സൈഡ്, സീറോ കൊളസ്ട്രോൾ എന്നിവ നൽകുന്ന ഡ്രൈഫ്രൂട്ടാണ് ബദാം. ആവശ്യമായ അളവിൽ ബദാം, വാൽനട്ട്, ഉണക്കമുന്തിരി എന്നിവ കഴിക്കുന്നതിലൂടെ മസിലുകളുടെ വളർച്ചയ്ക്കും ശരീരത്തിന് ഊർജ്ജവും ഉന്മേഷവും പകരുന്നതിനു സഹായകമാകുകയും ഇവ ഉയർന്ന കലോറിയിലുള്ള ഭക്ഷണങ്ങൾക്ക് പകരക്കാരനായി ശരീരത്തിൽ പ്രവർത്തിക്കുകയും ചെയ്യും.