പച്ചനിറത്തിലെ പച്ചക്കറികൾ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ

New Update

ദിവസവും പച്ചനിറത്തിലെ പച്ചക്കറികൾ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. അതുകൊണ്ടുതന്നെ ബീൻസിനെ പ്രമേഹമുള്ളവരുടെ സൂപ്പർ ഫുഡ് എന്നാണ് വിശേഷിപ്പിക്കുന്നത്. സ്റ്റാർച്ച് അടങ്ങിയ മറ്റ് ഭക്ഷണങ്ങളെക്കാൾ പ്രമേഹം നിയന്ത്രിക്കാൻ മികച്ചതാണ് ഗ്ലൈസെമിക് ഇൻഡെക്സ് കുറഞ്ഞ ബീൻസ് എന്നാണ് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ പറയുന്നത്.

Advertisment

publive-image

ബീൻസിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇതിൽ പൂരിത കൊഴുപ്പുകൾ ഇല്ലെന്ന് മാത്രമല്ല നാരുകൾ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതുകൊണ്ട്, പ്രമേഹരോഗികൾ ദിവസവും ഒരു നേരമെങ്കിലും പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ ബീൻസ് കഴിക്കണം. സ്റ്റാർച്ച് അടങ്ങിയ ചോറ്, ഉരുളക്കിഴങ്ങ് തുടങ്ങിയവയേക്കാൾ പ്രോട്ടീൻ ബീൻസിൽ നിന്ന് ലഭിക്കും. സോല്യുബിൾ ഫൈബറിന്റെ അളവും കൂടുതലായതിനാൽ ബീൻസ് കഴിക്കുന്നതിലൂടെ ദഹനം മെച്ചപ്പെടുത്താനും ഉദര ആരോ​ഗ്യത്തിന്റെ കാര്യത്തിലും സഹായിക്കും. ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ബീൻസ് കഴിക്കുന്നത് നല്ലതാണ്.

Advertisment