Advertisment

ചർമസംരക്ഷണത്തിനായി വീട്ടിലിരുന്ന് ചെയ്യാവുന്ന പൊടികൈകൾ നോക്കാം..

New Update

ചർമസംരക്ഷണം ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും അതിന്റെ ചിലവോർക്കുമ്പോൾ വേണ്ടെന്ന് വയ്ക്കുന്നവരാണ് നമ്മളിൽ പലരും. പ്രീമിയം ക്രീമുകൾ, ലോഷനുകൾ, സെറങ്ങൾ, തുടങ്ങിയവയ്‌ക്കൊക്കെ തൊട്ടാൽ പൊള്ളുന്ന വിലയാണ്.

Advertisment

publive-image

∙ പാൽപ്പാട 

നമ്മൾ ഉപയോഗശൂന്യമായി വലിച്ചെറിയുന്ന പാൽപാടയിൽ ഒട്ടനവധി വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പുമെല്ലാം അടങ്ങിയിട്ടുണ്ട്. ചർമത്തിലെ പാടുകൾ അകറ്റാൻ പാൽപ്പാട തേക്കുന്നത് വളരെ നല്ലതാണ്, വരണ്ട ചർമം ഉള്ളവർക്കാകും ഇത് കൂടുതൽ ഉചിതം. കൂടാതെ ചർമത്തിന് തിളക്കം ലഭിക്കാനും പാൽപ്പാട മികച്ച ഉപാധിയാണ്.

∙ പഴത്തൊലി

നേന്ത്രപ്പഴത്തോലിന്റെ ഉൾഭാഗം ബ്ലാക്ക്‌ഹെഡ്‌സിന് മുകളിൽ പുരട്ടുന്നത് നല്ലതാണ്. ചർമത്തിലെ നിർജ്ജീവ കോശങ്ങളെ മാറ്റി തിളക്കമുള്ള ചർമം നൽകാൻ പഴത്തൊലിക്ക് സാധിക്കും. ചർമത്തിന്റെ ഉപരിതലത്തിൽ രൂപപ്പെടുന്ന അധിക സെബം നീക്കം ചെയ്യാൻ സഹായിക്കുന്ന മികച്ച എക്സ്ഫോളിയേറ്ററായും വാഴപ്പഴം പ്രവർത്തിക്കുന്നു.

∙ കാപ്പിപ്പൊടി 

കാപ്പിക്കുരുവിൽ ഉയർന്ന അളവിൽ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിലെ കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നു. കാപ്പിക്ക് നമ്മുടെ ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കാനുള്ള കഴിവുണ്ട്. ഇതിനാല്‍ കാപ്പിപ്പൊടിയെ നല്ലൊരു പ്രകൃതിദത്ത സ്‌ക്രബറായി ഉപയോഗിയ്ക്കുന്നു. കൂടാതെ തേനോ മറ്റോ ചേർത്ത് മാസ്കായും ഉപയോഗിക്കാം.

∙ കാരറ്റ് ജ്യൂസ്

അടുക്കളയിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് കാരറ്റ്. ചര്‍മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകളെ പരിഹരിക്കുന്നതിനും എല്ലാം കാരറ്റ് ജ്യൂസ് ഒരു മുതല്‍ക്കൂട്ടാണ്. കാരറ്റ് ജ്യൂസിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ, വൈറ്റമിന്‍ കെ തുടങ്ങിയവ ചര്‍മത്തിലെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

Advertisment