Advertisment

പല്ലിന്റെ മഞ്ഞനിറം മാറാനുള്ള വഴികൾ എന്തൊക്കെയാണെന്ന് നോക്കാം..

New Update

നാലാള് കൂടി നിൽക്കുന്ന സ്ഥലത്ത് പല്ലിളിച്ച് ചിരിക്കാൻ പലർക്കും അസ്വസ്ഥതകൾ തോന്നാറുണ്ട്. പല്ലിന്റെ മഞ്ഞ നിറമാണ് ഇതിന്റെ പ്രധാനകാരണം. പല്ല് കാണിച്ച് ചിരിച്ചാൽ എല്ലാവരും പിന്നെ പല്ലിന്റെ മഞ്ഞ നിറം കണ്ടാലോ എന്ന പേടിയും പലർക്കുമുണ്ട്. എന്നാൽ ഇനി ആത്മവിശ്വാസത്തോടെ ചിരിക്കാം. പല്ലിന്റെ ആരോഗ്യവും വെളുത്ത നിറവും വീണ്ടെടുക്കാൻ ഇതൊക്കെയൊന്ന് പരീക്ഷിച്ചാൽ മാത്രം മതി. മറക്കാതെ പാലിക്കാം ഈ ടിപ്സ്...

Advertisment

publive-image

∙ ഉപ്പ്

പല്ലിന്റെ മഞ്ഞ നിറം മാറ്റുന്നതിന് ഏറ്റവും ഗുണപ്രദമായൊരു പോംവഴിയാണ് ഉപ്പ്. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ച് കഴിഞ്ഞതിന് ശേഷം ഒരൽപ്പം ഉപ്പ് എടുത്ത് പല്ല് തേക്കുന്നത് നല്ലതാണ്. പല്ലുകളുടെ ഇടയിൽ അടിഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഇത് ഗുണപ്രദമാണ്. ടൂത്ത് പേസ്റ്റിനൊപ്പവും ഉപ്പ് ഉപയോഗിക്കാം.

∙ കാരറ്റ്

ചർമസൗന്ദര്യം കൂട്ടാൻ മാത്രമല്ല, പല്ലുകളുടെ സൗന്ദര്യം വർധിപ്പിക്കാനും കാരറ്റ് ഒരുപാധിയാണ്. കാരറ്റ് കഷ്ണങ്ങളാക്കി അരിഞ്ഞതിന് ശേഷം അരച്ച് അതിന്റെ നീരെടുത്ത് പല്ല് തേക്കുന്നത് നല്ലതാണ്. ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്യാം. പല്ലിന്റെ നിറം കൂട്ടാൻ മാത്രമല്ല, പല്ലിന്റെ ആരോഗ്യത്തിനും കാരറ്റ് ഗുണപ്രദമാണ്.

∙ മഞ്ഞൾ പൊടി

പല്ലിന് സ്വാഭാവികമായ വെളുത്ത നിറം നൽകുന്നതിന് മികച്ചതാണ് മഞ്ഞൾ പൊടി. മഞ്ഞൾ പൊടിയിൽ ഉപ്പും നാരങ്ങാനീരും യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയതിന് ശേഷം പല്ലു തേക്കാം. ദിവസവും രണ്ട് നേരം ഈ മിശ്രിതം കൊണ്ട് പല്ലു തേക്കുന്നത് നല്ലതാണ്.

∙ പഴത്തൊലി

പഴം കഴിച്ചതിന് ശേഷം പഴത്തൊലി കളയുന്നതിന് മുമ്പേ ഇനി ഇക്കാര്യം ഓർക്കണം, നമ്മുടെ പല്ലുകളിൽ അത്ഭുതങ്ങൾ കാണിക്കാൻ പഴത്തൊലിയ്ക്കാകും. പഴത്തൊലിയിൽ അടങ്ങിയിരിക്കുന്ന പോഷകമൂല്യങ്ങളും ധാതുക്കളും പൊട്ടാസ്യവുമെല്ലാം പല്ലിന് വെളുത്ത നിറം നൽകാൻ സഹായിക്കും. പഴത്തൊലി ഉപയോഗിച്ച് പല്ലുകളിൽ നന്നായി ഉരസുക. ദിവസവും രണ്ട് നേരം ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. ഓറഞ്ചിന്റെ തൊലി പല്ലുകളിൽ ഉരസുന്നതും നല്ലതാണ്.

∙ തുളസിയില

പല്ലിലെ മഞ്ഞക്കറ കളയാൻ സഹായിക്കുന്ന മികച്ച മാർഗമാണ് തുളസിയില. തുളസിയില കഴുകി ഉണക്കിയതിന് ശേഷം പൊടിക്കുക. ഈ പൊടി ഉപയോഗിച്ച് പല്ല് തേക്കുന്നത് നല്ലതാണ്. ദിവസവും ഇങ്ങനെ ചെയ്താൽ പല്ലിന്റെ മഞ്ഞ നിറം പെട്ടന്ന് തന്നെ മാറും. തുളസിയില പൊടിച്ചതിൽ കടുകെണ്ണ ചേർത്ത് ഉപയോഗിക്കുന്നതും നല്ലതാണ്.

Advertisment