അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണ് ഇന്ന് പലരും. മാറിയ ജീവിതശൈലി തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. വ്യായാമം ഇല്ലാത്തതും അമിത ഭക്ഷണവുമൊക്കെ കുടവയര്‍ വരാനുള്ള കാരണങ്ങളാണ്. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം.
ഒന്ന്...
രാവിലെ വെറും വയറ്റില്‍ നാരങ്ങാ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും. നാരങ്ങയും തേനും ചേർത്ത ഇളം ചൂടുവെള്ളം ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
രണ്ട്...
ബ്രേക്ക്ഫാസ്റ്റിന് പോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീൻ വളരെ പ്രധാനപ്പെട്ട ഒരു പോഷകമാണ്. ഇത് വിശപ്പ് കുറയ്ക്കുന്ന ഹോർമോണുകളുടെ അളവ് വർധിപിക്കുകയും ശരീരത്തിന് ഊർജം പകരുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം പതിവാക്കുക. അതിനാല്‍ മുട്ട രാവിലെ കഴിക്കാം.
മൂന്ന്...
ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും രാവിലെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരത്തെയും നിയന്ത്രിക്കാം. ഗ്രീന്‍ പീസില്‍ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും അതുവഴി വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
നാല്...
തൈര് രാവിലെ കഴിക്കുന്നതും നല്ലതാണ്. കാത്സ്യം, വിറ്റാമിന്‍ ഡി തുടങ്ങിയവ അടങ്ങിയ തൈര് ദഹനം മെച്ചപ്പെടുത്തുന്നതും വയറിന്‍റെ ആരോഗ്യത്തിനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും നല്ലതാണ്.
അഞ്ച്...
വെള്ളം ധാരാളം കുടിക്കുക. രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയും. വെള്ളം ധാരാളം കുടിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.