ഹെല്‍ത്ത് ഡസ്ക്
Updated On
New Update
രോഗപ്രതിരോധത്തിന് പുറമേ യൗവനം നിലനിറുത്താനും പഴമക്കാർ കൊടങ്ങൽ കഴിച്ചിരുന്നു. ഫ്ലവനോയിഡുകൾ, ഫൈറ്റോകെമിക്കലുകൾ, ബീറ്റാ കരോട്ടിനുകൾ, ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് കൊടങ്ങൽ. തലച്ചോറിലെ നാഡീകോശങ്ങളുടെ സംരക്ഷകനുമാണ് കൊടങ്ങൽ.
Advertisment
ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ഉത്തമം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും അത്ഭുതകരമായ കഴിവുണ്ട് കൊടങ്ങലിന്. വാതരോഗങ്ങൾ ശമിപ്പിക്കാൻ സഹായകമാണ്. കൊടങ്ങൽ അരിപ്പൊടിയുമായി ചേർത്ത് കുറുക്കിയോ തോരനാക്കിയോ കഴിക്കാം. ബുദ്ധിവികാസത്തിന് അത്യുത്തമമായതിനാൽ കുട്ടികൾക്ക് നല്കാം.