New Update
നിരവധി പോഷകമൂല്യങ്ങളുണ്ട് കറുത്ത കടലയിൽ. ഇരുമ്പ്, ഫോളേറ്റ്, ഫോസ്‌ഫറസ്, കോപ്പർ, മാംഗനീസ് എന്നിവയാണ് കടലയിലുള്ള പ്രധാന ആരോഗ്യഘടകങ്ങൾ. ഇരുമ്പിന്റെ സ്രോതസായതിനാൽ വിളർച്ച പരിഹരിക്കും.
Advertisment
വിറ്റാമിൻ സി ധാരാളമുള്ളതിനാൽ രോഗപ്രതിരോധം സാദ്ധ്യമാക്കും. പ്രോട്ടീൻ സമ്പന്നമാണ്. സസ്യാഹാരികൾ നിത്യഭക്ഷണമാക്കിയാൽ പ്രോട്ടീന്റെ അപര്യാപ്തത ഉണ്ടാവില്ല. നാരുകളാൽ സമ്പന്നമായതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉത്തമം. ഒപ്പം ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കാനും സഹായകമാണ്. ഫ്രീ റാഡിക്കലുകൾക്കെതിരെ പൊരുതി ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും കറുത്ത കടലയ്ക്ക് കഴിവുണ്ട്.