നാല്പതുകളുടെ അവസാനത്തിലും അമ്പതുകളുടെ തുടക്കത്തിലുമാണ് മുടി നരയ്ക്കുന്നതും ചർമ്മത്തിൽ ചുളിവുണ്ടാകുന്നതും കണ്ടുവരുന്നത്. മുടി നരയ്ക്കുന്നത് പലരുടെയും ആത്മവിശ്വാസത്തെ വരെ ബാധിക്കുന്നു. താത്കാലിക പരിഹാരത്തിനായി ഹെയർഡൈ പോലുള്ളവ ഉപയോഗിക്കുമ്പോൾ അത് ഭാവിയിൽ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ വേറെ.
സ്ത്രീകളിൽ പ്രായമാകുന്നതോടെ മുടി നരയ്ക്കുന്നത് പ്രകടമായി കാണാം, ആർത്തവ വവിരാമ സമയത്ത് സ്ത്രീകളിൽ കാത്സ്യം ആഗിരണം ചെയ്യുന്നതിനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുന്നു, ഇത് പലപ്പോഴും മുടി ദുർബലമാകുന്നതിനും മുടിയുടെ തിളക്കം നഷ്ടമാകുന്നതിനും അകാല നരയ്ക്കും കാരണമാകുന്നു. ഡൈ ചെയ്യുന്നത് കൊണ്ടുമാത്രം സ്ഥിരമായി മുടിയുടെ നര മാറില്ല. അതിന് വേണ്ടി മറ്റു ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം,
ഷാമ്പൂ ഉപയോഗിക്കുന്നവർ നിരവധിയാണ്. എന്നാൽ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന തരത്തിലുള്ള ഷാമ്പൂ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഷാമ്പൂ തിരഞ്ഞെടുക്കുമ്പോൾ വിര്യം കുറഞ്ഞ ഷാമ്പൂ തിരഞ്ഞെടുക്കണം,. ഷാമ്പൂവിംഗിന് ശേഷം കണ്ടിഷണർ ഉപയോഗിക്കുന്നത് നല്ലതാണ്. ഏഴു മിനിട്ടെങ്കിലും കണ്ടിഷണർ മുടിയിൽ നിലനിറുത്തുന്നത് ഗുണം ചെയ്യും. . ഇത് മുടിയുടെ വേരുകൾക്ക് ബലവും സംരക്ഷണവും കോട്ടിംഗും നൽകുന്നു. ജലാശം നൽകുന്ന ഹെയർമാസ്ക് ഉപയോഗിക്കുന്നതും പ്രയോജനം ചെയ്യും.
ചൂടിൽ നിന്ന് മുടിയെ സംരക്ഷിക്കുന്ന സെറം ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കണം. സിലിക്കൺ അടങ്ങിയ സെറം ഉപയോഗിക്കുന്നതാണ് നല്ലത്. . ഇത് അകാല നരയെ പ്രതിരോധിക്കുന്നതിനും അതോടൊപ്പം മുടിയുടെ ആരോഗ്യം തിരിച്ച് പിടിക്കുന്നതിനും സഹായിക്കുന്നു. ചൂടിൽ നിന്നു വിയർപ്പിൽ നിന്നും മുടി സംരക്ഷിക്കുകയും ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു.
മുടിയുടെ നരയും പ്രശ്നങ്ങളും അനാരോഗ്യവും ഇല്ലാതാക്കുന്നതിന് എണ്ണ ഉപയോഗിക്കാവുന്നതാണ്. വെളിച്ചെണ്ണയാണ് സ്ഥിരമായി ഉപയോഗിക്കേണ്ടത്. ഇത് സ്ഥിരമായി ഉപയോഗിക്കാങ്കിലും മുടി കഴുകുമ്പോൾ എണ്ണമയം പൂർണമായും കഴുകിക്കളയുന്നതിന് ശ്രദ്ധിക്കാം.
കാച്ചിയ എണ്ണ ഉപയോഗിക്കുന്നത് ഏത് പ്രായത്തിലും നല്ല കറു കറുത്ത മുടി ലഭിക്കുന്നതിനുള്ള പരിഹാരമാണ്., അതിന് വേണ്ടി നെല്ലിക്ക, ചെമ്പരത്തി, ഉലുവ, കറ്റാർവാഴ, വെളിച്ചെണ്ണ എന്നിവ എണ്ണ കാച്ചാൻ ഉപയോഗിക്കാം.