ചെമ്പരത്തിയുടെ ആരോ​ഗ്യ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

New Update

തലമുടി സംരക്ഷണത്തിനും നമ്മുടെ ആരോഗ്യ സംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒരു പൂവാണ് ചെമ്പരത്തി. പൂവ് മാത്രമല്ല ചെടിയും സഹായകരമാണ്. എന്നാലും പൂക്കളുടെ ഉപയോഗം വളരെ ഗുണകരമാണ്.ചെമ്പരത്തികൊണ്ടുള്ള കാച്ചിയ എണ്ണയും ചെമ്പരത്തിപ്പൂവ് ഉണക്കിയ എണ്ണയുമെല്ലാം കേശ സംരക്ഷണത്തിന് നല്ലതാണ്. ചെമ്പരത്തിപ്പൂവിന്റെ ഇതളിട്ട് തിളപ്പിച്ച വെള്ളം ദാഹശമനം നൽകുക മാത്രമല്ല ചർമ്മരോഗങ്ങൾക്കും ഉദരപ്രശ്‌നങ്ങൾക്കും പരിഹാരത്തിന് ഉചിതമാണ്. രക്തസമ്മർദ്ദവും ദഹന പ്രശ്‌നവുമൊക്കെ മാറ്റാൻ ചെമ്പരത്തിപ്പൂവിനറിയാം.

Advertisment

publive-image

അതുപോലെ പരമപ്രധാനമാണ് തലയിലെ താരൻ അകറ്റാൻ ചെമ്പരത്തിയുടെ ഉപയോഗം. ചെമ്പരത്തി ഇല താരനെ പ്രതിരോധിക്കാൻ ഉത്തമമാണ്. ചെമ്പരത്തിയിലയും മൈലാഞ്ചി പൊടിയുമെടുത്ത് നന്നായി ചേർത്തുവയ്‌ക്കണം. ഇതിൽ അൽപം നാരങ്ങാനീരൊഴിച്ച് മുടിയിൽ താരന്റെ ശല്യമുള്ളയിടത്തും തലയോട്ടിയിലും പുരട്ടണം. ഇത് മിതമായി തേച്ചുപിടിപ്പിച്ചാൽ തലയിലെ എണ്ണമയവും മറ്റും അകറ്റി നിർത്തും. ഒരുമണിക്കൂറോളം തലയിൽ തേച്ച് പിടിപ്പിച്ച ശേഷം ഏതെങ്കിലും മികച്ച ക്ളെൻസർ ഉപയോഗിച്ച് കഴുകിനോക്കൂ. താരൻ പ്രശ്നത്തിൽ ക്രമേണ കുറയുന്നത് കാണാം.

Advertisment