താരൻ, മൊടി കൊഴിച്ചിൽ, തുമ്പ് പൊട്ടൽ, തലയിൽ ചൊറിച്ചിലിന് പരിഹാരം ; ഇതൊന്നു ചെയ്തു നോക്കൂ..

New Update

താരൻ, മൊടി കൊഴിച്ചിൽ, തുമ്പ് പൊട്ടൽ, തലയിൽ ചൊറിച്ചിൽ അടക്കമുള്ള പ്രശ്നങ്ങൾ അലട്ടുന്ന ഒരുപാടാളുകളുണ്ട്. ഇതിനെല്ലാമുള്ള പരിഹാരം നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട്. എന്താണെന്നല്ലേ? തേങ്ങാവെള്ളമാണ് ആ പരിഹാരം. മുടിയിഴകൾക്ക് പോഷണവും തിളക്കവുമൊക്കെ നൽകാൻ ഇത് സഹായിക്കും.

publive-image

തേങ്ങാവെള്ളം തലയിൽ എണ്ണമയം നിലനിർത്തുകയും വരൾച്ചമൂലം മുടി പൊട്ടിപ്പോകുന്നത് തടയുകയും ചെയ്യുന്നു. താരനും തലയോട്ടിയിലെ ചൊറിച്ചിലും കുരുവുമൊക്കെ മിക്കയാളുകളെയും അലട്ടുന്ന പ്രശ്നങ്ങളാണ്. തേങ്ങാവെള്ളവും നാരങ്ങാ നീരും ഉണ്ടെങ്കിൽ ഈ സൗന്ദര്യ പ്രശ്നം അകറ്റാം.

Advertisment

തേങ്ങാവെള്ളവും നാരങ്ങാനീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം തലയോട്ടിയിൽ നന്നായി മസാജ് ചെയ്യുക. ഇരുപത് മിനിട്ടിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയുക. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇങ്ങനെ ചെയ്യണം. അതേസമയം, എല്ലാവരുടെയും ചർമം ഒരുപോലെയല്ല. കുറച്ച് ദിവസം ഉപയോഗിച്ചിട്ടും പ്രശ്നം മാറിയില്ലെങ്കിൽ ഡോക്ടറുടെ സഹായം തേടണം.

Advertisment