ആരോഗ്യമുള്ള ചർമ്മം ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. മൃദുവും തിളക്കവുമുള്ള ചർമ്മമുണ്ടാകാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിന് വിലകൂടിയ സൗന്ദര്യ വർധക വസ്തുക്കളേക്കാൾ നമ്മൾ കഴിക്കുന്ന ഭക്ഷത്തിനും വലിയ പങ്കുണ്ട്. അമിതമായ പഞ്ചസാര, എണ്ണ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കാം. എന്നാൽ ചർമ്മത്തെ പോഷിപ്പിക്കുന്ന മറ്റ് ചില ഭക്ഷണ പദാർത്ഥങ്ങളുണ്ട്. ആരോഗ്യമുള്ള ചർമത്തിന് നല്ല ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം.
അവോക്കാഡോ...
അവോക്കാഡോയിൽ വീക്കം തടയുന്ന ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ മിനുസമുള്ളതാക്കുന്നു. വിറ്റാമിനുകൾ കെ, സി, ഇ, എ, ബി എന്നിവയുൾപ്പെടെ പ്രായമാകുന്നതിന്റെ പ്രതികൂല ഫലങ്ങൾ തടയാൻ കഴിയുന്ന വിവിധ അവശ്യ പോഷകങ്ങളും അവയിൽ അടങ്ങിയിട്ടുണ്ട്.
നെല്ലിക്ക...
വിറ്റാമിൻ സിയാൻ സമ്പന്നമാണ് നെല്ലിക്ക. ഇത് തിളങ്ങുന്ന ചർമ്മത്തിന് സഹായിക്കുന്നു. പതിവായി നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് അകാല വാർദ്ധക്യം, നേർത്ത വരകൾ, കറുത്ത പാടുകൾ, ചുളിവുകൾ എന്നിവ തടയും.
ബ്ലൂബെറി...
വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ബ്ലൂബെറി. ഹെൽത്ത്‌ലൈൻ പറയുന്നതനുസരിച്ച്, അവ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. അവ സ്വാഭാവികമായും കൊളാജൻ വർദ്ധിപ്പിക്കുകയും മുഖക്കുരു സംബന്ധമായ വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
മാതളനാരങ്ങ...
ദിവസേനയുള്ള വിറ്റാമിൻ സിയുടെ 48 ശതമാനവും മറ്റ് ആന്റിഓക്‌സിഡന്റുകളും മാതളത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.
ഗ്രീൻ ടീ...
ശരീരത്തിലെ ടോക്‌സിനുകൾ നീക്കം ചെയ്യാൻ ഗ്രീൻ ടീ. സഹായിക്കുന്നു. ഇത് ചർമ്മത്തെ ആരോഗ്യകരമാക്കാൻ ഏറെ നല്ലതാണ്.
വെള്ളരിക്ക...
അവശ്യ പോഷകങ്ങൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് വെള്ളരിക്ക. അമിതമായ എണ്ണകൾ, വരൾച്ച എന്നിവയ്‌ക്ക് ഇത് സഹായിക്കുന്നു. കൂടാതെ, ഇതിൽ ജലാംശം ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിലെ ജലാംശം വർദ്ധിപ്പിക്കുകയും അതുവഴി സ്വാഭാവികമായും തിളങ്ങുന്ന നിറം നൽകുകയും ചെയ്യുന്നു.