മോശം ജീവിതശൈലി, ജനിതക കാരണങ്ങള്‍, സമ്മർദ്ദം, എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾ പിസിഒഡിയിലേയ്ക്ക് നയിച്ചേക്കാം. ഇതൊരു മെറ്റബോളിക് അവസ്ഥയാണ്, നല്ല ഭക്ഷണക്രമത്തിലൂടെ ഇവയെ നിയന്ത്രിക്കാം. ബാലന്‍സ് ഡയറ്റ് ശീലമാക്കുക എന്നതാണ് പിസിഒഡിയെ ചെറുക്കാനുള്ള ആദ്യപടി. ഒപ്പം വ്യായാമവും ചെയ്യണം.ശരീരത്തിന് ആവശ്യമായ വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍ എന്നിവയെല്ലാം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ധാന്യങ്ങൾ, പയർവർഗങ്ങൾ, സംസ്കരിക്കാത്ത ഭക്ഷണങ്ങൾ, ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികൾ, ചെറി, ചുവന്ന മുന്തിരി, മൾബറി തുടങ്ങിയ പഴങ്ങൾ കഴിക്കുന്നത് പിസിഒഡിയുള്ളവര്‍ ക്ക് നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നത്.
നെയ്യ്, അവോക്കാഡോ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണങ്ങളും പിസിഒഡിയുള്ളവര്‍ക്ക് കഴിക്കുന്നത് നല്ലതാണ്. മധുരമുള്ള ഭക്ഷണങ്ങൾ, പൂരിത കൊഴുപ്പുകൾ പോലുള്ളവ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.
രാവിലെ ഉണര്‍ന്ന ഉടൻ ധാരാളം വെള്ളം കുടിക്കുക , നാരങ്ങനീരു ചേർത്ത ചൂടു വെള്ളം കുടിക്കുക, ആപ്പിള്‍ സിഡര്‍ വിനഗര്‍ ഉപയോഗിക്കുക എന്നിവയെല്ലാം ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും അതുവഴി പിസിഒഡിയെ ചെറുക്കാനും സഹായിക്കും.