ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം നിര്‍ബന്ധമായും കഴിക്കണം. എന്നാല്‍ ചിലര്‍ പ്രഭാത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. മറ്റു ചിലര്‍ ലഘുഭക്ഷണങ്ങളായിരിക്കും രാവിലെ കഴിക്കുക. പ്രഭാത ഭക്ഷണം മുടക്കിയാല്‍ ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ വിശപ്പ് കൂടുതലായി അനുഭവപ്പെടും. ഇത് അമിതാഹാരം കഴിക്കുന്നതിനും തന്മൂലം അമിതവണ്ണത്തിനും കാരണമാവും.
/sathyam/media/post_attachments/p7sDxjNQGm9zrryIu7iS.jpg)
ഒന്ന്...
വെള്ളം ധാരാളം കുടിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം. ഇവ ദഹനം മെച്ചപ്പെടുത്താനും മെറ്റബോളിസം എളുപ്പമാക്കാനും സഹായിക്കും. രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരം നിയന്ത്രിക്കാനും കഴിയും. വെള്ളം ധാരാളം കുടിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. കൂടാതെ ചര്‍മ്മത്തിനും ഇവ നല്ലതാണ്.
രണ്ട്...
പ്രാതലിന് പോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്താന്‍ പ്രോട്ടീന്‍ അടങ്ങിയ പ്രഭാത ഭക്ഷണം ആവശ്യമാണ്. കൂടാതെ ശരീരഭാരം കുറയ്ക്കാനും പ്രോട്ടീൻ വളരെ പ്രധാനപ്പെട്ട ഒരു പോഷകമാണ്. ഇത് വിശപ്പ് കുറയ്ക്കുന്ന ഹോർമോണുകളുടെ അളവ് വർധിപിക്കുകയും ശരീരത്തിന് ഊർജം പകരുകയും ചെയ്യുന്നു.
മൂന്ന്...
ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും രാവിലെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരത്തെയും നിയന്ത്രിക്കാം.
നാല്...
രാവിലെ പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കുക. ഉയർന്ന തോതിൽ മധുരം ശരീരത്തിലെത്തുന്നത് വയറിൽ കൊഴുപ്പ് അടിയാൻ ഇടയാക്കും. കലോറി കൂടാനും കാരണമാകും. അതിനാല്‍ മധുര പാനീയങ്ങൾ, മധുര പലഹാരങ്ങൾ എന്നിവയുടെ ഉപഭോഗം കുറയ്ക്കാം.
അഞ്ച്...
രാവിലെ എഴുന്നേറ്റാല്‍ ഉടനെ ചായയോ കാപ്പിയോ കുടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇതിന് പകരം നാരങ്ങാ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് മെറ്റബോളിസം എളുപ്പമാകാന്‍ സഹായിക്കും. വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ഇത് സഹായിക്കും. നാരങ്ങയും തേനും ചേർത്ത ഇളം ചൂടുവെള്ളം ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.