വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

New Update

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്. ഇതിനായി കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രികാലങ്ങളിൽ കുറച്ച് ഭക്ഷണം മാത്രം കഴിക്കുന്നതാണ് നല്ലത്.

Advertisment

publive-image

ഒന്ന്...

ചപ്പാത്തിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചോറിന് പകരം രാത്രി ചപ്പാത്തി കഴിക്കുന്നത് വയര്‍ കുറയ്ക്കാനും ഭാരം കുറയ്ക്കാനും സഹായിക്കും. അരിയാഹാരത്തില്‍ ഫൈബര്‍, ഫാറ്റ്, കലോറി എന്നിവ കൂടുതലാണ്. അതിനാല്‍ ചോറിന് പകരം രണ്ടോ മൂന്നോ ചപ്പാത്തി ഉച്ചയ്ക്ക് കഴിക്കുന്നതാണ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലത്.

രണ്ട്...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് ഓട്സ്. രാത്രി ചോറിന് പകരം ഇവ കഴിക്കുന്നത് ഏറെ നല്ലതാണ്.  ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാനും ഓട്സ് സഹായിക്കും.

മൂന്ന്...

ഉപ്പുമാവ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വയറ് കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കില്‍ ഉപ്പുമാവ് അനുയോജ്യമായൊരു ഭക്ഷണം ആണ്. ഫൈബറിനാല്‍ സമ്പന്നമായതിനാലും ഫാറ്റ് കുറഞ്ഞതിനാലുമാണ് ഉപ്പുമാവ് ഇത്തരത്തില്‍ പ്രയോജനപ്പെടുന്നത്.

നാല്... 

ആപ്പിള്‍ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആപ്പിൾ കഴിച്ചാൽ ഡോക്ടറെ മാത്രമല്ല, അമിത വിശപ്പിനെയും അകറ്റാവുന്നതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ പഴവർഗമാണ് ആപ്പിൾ. ആപ്പിൾ കഴിക്കുമ്പോൾ വിശപ്പ് പെട്ടെന്നു ശമിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കുന്നതു തടയുകയും ചെയ്യും. അതിനാല്‍ രാത്രി ഒരു ആപ്പിള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും നല്ലതാണ്.

അഞ്ച്...

നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ നട്സ് വണ്ണവും കുടവയറും കുറയ്ക്കാന്‍ സഹായിക്കും. നട്സ് പെട്ടെന്ന് വയര്‍ നിറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. അതിനാല്‍ ബദാം, വാള്‍നട്സ്, പിസ്ത തുടങ്ങിയ നട്സുകള്‍ രാത്രി കഴിക്കുന്നത് നല്ലതാണ്.

Advertisment