'സ്റ്റാര്‍ ഫ്രൂട്ട്' അഥവാ നക്ഷത്രപ്പുളിയുടെ ആരോ​ഗ്യ ​ഗുണങ്ങൾ നോക്കാം..

New Update

നമ്മുടെ നാട്ടിൻപുറങ്ങളിലെല്ലാം കാണാവുന്നൊരു ഫലമാണ് 'സ്റ്റാര്‍ ഫ്രൂട്ട്' അഥവാ നക്ഷത്രപ്പുളി. പലരും ഇത് കാര്യമായി ഉപയോഗിക്കാറേ ഇല്ല എന്നതാണ് സത്യം. പാകമായിക്കഴിഞ്ഞ ശേഷം വെറുതെ മണ്ണില്‍ വീണ് കൊഴിഞ്ഞ് നാശമായിപ്പോകുന്നത് ധാരാളമായി കാണാൻ സാധിക്കും. വിപണിയില്‍ അത്ര സജീവമായി വില്‍പനയ്ക്ക് വയ്ക്കാത്തൊരു ഫലം കൂടിയാണിത്.മിക്കവര്‍ക്കും ഇതിന്‍റെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാത്തത് കൊണ്ടാണ് ഇത് ഫലപ്രദമായി ഉപയോഗിക്കാത്തത്.

Advertisment

publive-image

ബിപി നിയന്ത്രിക്കാൻ...

നക്ഷത്രപ്പുളി പൊട്ടാസ്യത്തിന്‍റെയും ഫൈബറിന്‍റെയും നല്ലൊരു ഉറവിടമാണ്. ഈ ഘടകങ്ങള്‍ ബിപി (രക്തസമ്മര്‍ദ്ദം) നിയന്ത്രിക്കുന്നതിന് സഹായകമാണ്. അതിനാല്‍ തന്നെ ബിപിയുള്ളവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു ഫ്രൂട്ടാണിത്.

കൊളസ്ട്രോള്‍..

കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും നക്ഷത്രപ്പുളി സഹായിക്കുന്നു. ഇതിനും നക്ഷത്രപ്പുളിയില്‍ അടങ്ങിയിരിക്കുന്ന ഫൈബറടക്കമുള്ള പല ഘടകങ്ങളുമാണ് സഹായിക്കുന്നത്. കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ സാധിക്കുന്നുവെന്ന് പറയുമ്പോള്‍ സ്വാഭാവികമായും അത് ഹൃദയാരോഗ്യത്തിനും ഗുണകരമായി വരുന്നു.

വണ്ണം കുറയ്ക്കാൻ...

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും ഭക്ഷണകാര്യങ്ങളില്‍ ഏറെ ശ്രദ്ധ പുലര്‍ത്താറുള്ളതാണ്. ഇവര്‍ക്കും അനുയോജ്യമായൊരു ഫലമാണിത്. ഫൈബര്‍ കാര്യമായി അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ദഹനം എളുപ്പത്തിലാക്കുന്നു. ഒപ്പം കലോറി കുറവാണ് എന്നതിനാല്‍ വണ്ണം കൂടുമെന്ന പേടിയും വേണ്ട. ഈ സവിശേഷതകളെല്ലാം തന്നെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് യോജിച്ച ഫലമായി നക്ഷത്രപ്പുളിയെ മാറ്റുന്നു.

ചര്‍മ്മത്തിനും മുടിക്കും...

നക്ഷത്രപ്പുളി വൈറ്റമിൻ-സിയുടെയും നല്ലൊരു സ്രോതസാണ്. അതിനാല്‍ തന്നെ ഇത് മുടിക്കും ചര്‍മ്മത്തിനും ഒരുപോലെ ഗുണകരമായി വരുന്നു. മാത്രമല്ല ഇതിലുള്ള വൈറ്റമിൻ ബിയുടെ മുടി വളരാനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

പ്രമേഹത്തിന്...

നമുക്കറിയാം പ്രമേഹമുള്ളവര്‍ക്ക് എല്ലാ പഴങ്ങളും അങ്ങനെ ധൈര്യമായി കഴിക്കാൻ സാധിക്കില്ല. കാരണം പഴങ്ങളില്‍ ഷുഗര്‍ അടങ്ങിയിരിക്കും. എന്നാല്‍ ചില പഴങ്ങള്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാൻ സുരക്ഷിതമായിരിക്കും. ഇതിലൊന്നാണ് നക്ഷത്രപ്പുളിയും. നാടൻ ഫലമായതിനാല്‍ തന്നെ ഇത് പേടി കൂടാതെ നമുക്ക് കഴിക്കാവുന്നതാണ്. അത് നല്‍കുന്ന സന്തോഷവും ഒന്ന് വേറെ തന്നെ.

Advertisment