ദിവസവും ആര്യവേപ്പ് ഉപയോ​ഗിക്കുന്നതുകൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ നോക്കാം..

New Update

വിശേഷദിവസങ്ങളിലും എന്തെങ്കിലും പരിപാടികള്‍ വരുമ്പോഴുമൊക്കെ നമ്മുടെ ചര്‍മ്മം പണിമുടക്കുന്നത് പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. ഈ സമയം പെട്ടെന്ന് എന്തെങ്കിലും പ്രതിവിധിയുണ്ടോ എന്ന് അന്വേഷിച്ച് പോകുന്നവരാണ് ഏറെയും. എന്നാല്‍ ഇങ്ങനെ താത്കാലിക പ്രതിവിധികള്‍ക്ക് പോകാതെ ശരിയായ കാരണം കണ്ടെത്തി ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Advertisment

publive-image

കുടലും ചര്‍മ്മത്തിന്റെ ആരോഗ്യവും തമ്മില്‍ എന്ത് ബന്ധം? 

സമ്മര്‍ദ്ദം ഒഴിച്ചുകൂടാനാവാത്ത ഒന്നുതന്നെയാണ്. സമ്മര്‍ദ്ദം ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും ഭക്ഷണം ദഹിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരികയും ചെയ്യും. ഇതുമൂലം നെഞ്ചെരിച്ചില്‍, വണ്ണം കൂടുക, മലബന്ധം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ശരീരത്തിലെ ടോക്‌സിന്‍ അളവ് വര്‍ദ്ധിക്കാനും ഇത് കാരണമാകും. അങ്ങനെ ശരീരത്തിന്റെ താപനില ഉയരുകയും വീക്കത്തിനും കാരണമാകുകയും ചെയ്യും. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ ബാധിച്ച് മുഖക്കുരു അടക്കമുള്ള പ്രശ്‌നങ്ങളിലേക്കെത്തും.

ദിവസവും ആര്യവേപ്പ്

നിങ്ങള്‍ എന്ത് കഴിക്കുന്നു എന്നതാണ് നിങ്ങളുടെ ചര്‍മ്മത്തില്‍ പ്രതിഫലിക്കുന്നത്. നാരുകള്‍ നിറഞ്ഞതും പ്രോട്ടീനും വൈറ്റമിനുകളും മിനറലുകളുമുള്ള ഭക്ഷണം ദഹനം മെച്ചപ്പെടുത്തും. ഇത് തിളക്കമുള്ള ആരോഗ്യകരമായ ചര്‍മ്മം സമ്മാനിക്കുകയും ചെയ്യും. ഇങ്ങനെ ചര്‍മ്മത്തെ മെച്ചപ്പെടുത്താന്‍ സഹായകരമായ ഒന്നാണ് ആര്യവേപ്പ്. ആന്റിഓക്‌സിഡന്റുകളും ആന്റി ഇന്‍ഫഌമേറ്ററി ഗുണങ്ങളുമുള്ള ആര്യവേപ്പില്‍ അന്റിസെപ്റ്റിക്, ആന്റിവൈറല്‍ സവിശേഷതകളുമുണ്ട്. ഇത് പെട്ടെന്ന് മുറിവുണക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പല രീതിയില്‍ ആര്യവേപ്പ് കഴിക്കാമെങ്കിലും ഇലകള്‍ അരച്ചുപിഴിഞ്ഞ് നീര് കുടിക്കുന്നതാണ് ഏറ്റവും ഫലപ്രദം. ആര്യവേപ്പിന് കയ്പ്പാണെങ്കിലും വളരെ മികച്ചതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നാലോ അഞ്ചോ ആര്യവേപ്പിന്റെ ഇല ഇട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നത് നല്ലതാണ്.

Advertisment