ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില ചേരുവകളെക്കുറിച്ച് നോക്കാം..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

വയറിലെ കൊഴുപ്പ് ഇന്ന് പലരേയും അലട്ടുന്ന ആരോ​ഗ്യപ്രശ്നമാണ്. മാറിയ ജീവിതശൈലിയും വ്യായാമമില്ലായ്മയും തന്നെയാണ് ഇതിനുള്ള പ്രധാന കാരണങ്ങൾ. പല കാരണങ്ങൾ കൊണ്ട് വയറിലെ കൊഴുപ്പ് കൂടാം. കൃത്യമായ ശ്രദ്ധ നൽകി ഇത് നിയന്ത്രിച്ചില്ലെങ്കിൽ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്.

Advertisment

publive-image

ഉലുവ...

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഉലുവ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, ഉലുവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കും.

ജീരകം...

അടിവയറ്റിലെ കൊഴുപ്പ് ഇല്ലാതാക്കാൻ ദിവസവും വെറും വയറ്റിൽ ജീരകം വെള്ളം ശീലമാക്കുക.  ജീരക വെള്ളം മെറ്റബോളിസം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ പറയുന്നു. ഇത് വയറിലെ കൊഴുപ്പ് നീക്കം ചെയ്യാനും  പ്രധാന പങ്ക് വഹിക്കുന്നു.

​ഗ്രീൻ ടീ...

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും ഫലപ്രദമായ ചായകളിൽ ഒന്നാണ് ​ഗ്രീൻ ടീ. ഗ്രീൻ ടീ ഭാരവും ശരീരത്തിലെ കൊഴുപ്പും കുറയുന്നതിന് കാരണമാകുന്നു എന്നതിന് കാര്യമായ തെളിവുകളുണ്ട്.  ടൈപ്പ് 2 പ്രമേഹമുള്ളവരിൽ ശരീരഭാരം, ബോഡി മാസ് ഇൻഡക്സ് (ബിഎംഐ), വയറിലെ കൊഴുപ്പ് എന്നിവ കുറയ്ക്കാൻ ഗ്രീൻ ടീ സഹായിക്കും.

ഇഞ്ചി...

ദഹനവ്യവസ്ഥ മെച്ചപ്പെടുത്താൻ ഇഞ്ചി സഹായിക്കുന്നു. മൊത്തത്തിലുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ ഇഞ്ചിയിലുണ്ട്. ഒരു പഠനത്തിന്റെ വിശകലനത്തിൽ ഇഞ്ചി കഴിക്കുന്നത് വയറിലെ കൊഴുപ്പ് ഗണ്യമായി കുറയ്ക്കുന്നതായി കണ്ടെത്തി.

കറുവപ്പട്ട...

കറുവപ്പട്ട വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ തേൻ ചേർക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. അതേസമയം, കറുവപ്പട്ട രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ഉപാപചയ പ്രവർത്തനത്തിൽ നല്ല സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.

Advertisment