പ്രോസ്റ്റേറ്റ് കാൻസറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

New Update

പുരുഷന്മാരിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട കാൻസറുകളിലൊന്നാണ് പ്രോസ്റ്റേറ്റ് കാൻസർ. രാജ്യത്ത് ഓരോ വർഷവും ഏകദേശം 3,400 പേർക്ക് രോഗം കണ്ടെത്തുന്നതായി എൻഎച്ച്എസ് വ്യക്തമാക്കുന്നു. പ്രോസ്റ്റേറ്റ് കാൻസർ എന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന ഒരു അർബുദമാണ്.  മൂത്രാശയത്തിന് തൊട്ടുതാഴെ പെൽവിസിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. ഇത് മൂത്രസഞ്ചിയിൽ നിന്ന് മൂത്രം ശൂന്യമാക്കാൻ സഹായിക്കുന്ന ഒരു ട്യൂബാണ്. അതുകൊണ്ടാണ് ട്യൂമർ വളരുമ്പോൾ അത് ട്യൂബിൽ അമർത്തി മൂത്രാശയ ലക്ഷണങ്ങളിലേക്ക് നയിക്കുന്നത്.

Advertisment

publive-image

മറ്റ് പല അസുഖങ്ങളേയും പോലെ ഭക്ഷണക്രമവും പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനുള്ള ഒരു ഘടകമാണെന്ന് ​ഗവേഷകർ പറയുന്നു. വ്യത്യസ്ത പഴങ്ങളുടെയും പച്ചക്കറികളാലും സമ്പന്നമായ 'റെയിൻബോ ഡയറ്റ്' (Rainbow Diet) പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നതായി പുതിയ പഠനം പറയുന്നു.

പ്രശസ്തമായ മെഡിറ്ററേനിയൻ ഭക്ഷണക്രമത്തിന് സമാനമായി മൈക്രോ ന്യൂട്രിയന്റ് സമ്പുഷ്ടമായ ഭക്ഷണക്രമം രോഗസാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തി. പ്രോസ്റ്റേറ്റ് കാൻസർ ഉള്ളവരിൽ സെലിനിയം, ല്യൂട്ടിൻ, ലൈക്കോപീൻ, ആൽഫ കരോട്ടിൻ എന്നിവയുടെ അളവ് കുറവാണെന്നും പകരം ഉയർന്ന അളവിൽ കാൽസ്യം, സൾഫർ, ഇരുമ്പ് എന്നിവയുണ്ടെന്നും വിദ​ഗ്ധർ പറയുന്നു. മത്സ്യം, കക്കയിറച്ചി, പരിപ്പ്, മുട്ട എന്നിവയിൽ സെലിനിയം അടങ്ങിയിട്ടുണ്ട്. അതേസമയം ലൈക്കോപീൻ അടങ്ങിയ ഭക്ഷണങ്ങളിൽ പിങ്ക്, ചുവപ്പ്, ഓറഞ്ച് പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുന്നു.

എന്താണ് റെയിൻബോ ഡയറ്റ്? (Rainbow Diet) 

പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കുറയ്ക്കാൻ റെയിൻബോ ഡയറ്റ് ഏറെ നല്ലതാണെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു. എല്ലാ ദിവസവും വ്യത്യസ്ത നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയിട്ടുള്ളതാണ് റെയിൻബോ ഡയറ്റ് എന്നത്. ഇതിനാൽ തന്നെ ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളും പോഷകങ്ങളുമെല്ലാം ലഭിക്കുന്നു.

സാലഡ് രൂപത്തിൽ കഴിക്കുന്നതാണ് കൂടുതൽ നല്ലത്. ഇവയെല്ലാം കഴുകി വിഷാംശം കളഞ്ഞു കഴിക്കുക എന്നതാണ് ഏറെ പ്രധാനം. പഴങ്ങളിലും പച്ചക്കറികളിലുമെല്ലാം അടങ്ങിയിരിക്കുന്ന പോഷകങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും മികച്ചതാണ്. പച്ച, ചുവപ്പ്, പർപ്പിൾ, മഞ്ഞ, ഓറഞ്ച് എന്നിങ്ങനെ വിവിധ നിറങ്ങളിലുള്ള ഭക്ഷണങ്ങൾ ചേർക്കുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്തും.

Advertisment