നെല്ലിക്ക അമിതമായി കഴിക്കുമ്പോൾ ഉണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങൾ നോക്കാം..

New Update

മാനസികവും ശാരീരികവുമായ ആരോഗ്യവും ഉയർത്താൻ സഹായിക്കുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് നെല്ലിക്ക. ഇതിൽ വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗം, രക്താതിമർദ്ദം, പ്രമേഹം, ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു.ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ നെല്ലിക്ക പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും ഹോർമോൺ ബാലൻസ് നിലനിർത്തി ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു. എന്നാൽ, നെല്ലിക്കയുടെ അമിത ഉപഭോഗം ആരോഗ്യത്തിന് അപകടകരമാണെന്നും പറയുന്നു. ഒരു നെല്ലിക്കയിൽ 600-700 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

Advertisment

publive-image

ഒന്ന്...

നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ അസിഡിക് സ്വഭാവം കൂടുതലാണ്. നമ്മൾ ദിവസേന ഒരെണ്ണം വീതം കഴിക്കുന്നത് നല്ലതാണെങ്കിലും അമിതമായി കഴിച്ചാൽ ഇത് അസിഡിറ്റി ലെവൽ വർദ്ധിപ്പിക്കുകയും ഹൈപ്പർ അസിഡിറ്റി ഉണ്ടാക്കുകയും ചെയ്യും. അതിനാൽ ഹൈപ്പർ അസിഡിറ്റി ഉള്ളവർ ഒരിക്കലും നെല്ലിക്ക കഴിക്കുന്നത് നല്ലതല്ലെന്ന് വിദ​ഗ്ധർ പറയുന്നു.

രണ്ട്...

നെല്ലിക്കയിൽ ആന്റിപ്ലേറ്റ്‌ലറ്റ് ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ രക്തം കട്ടപിടിക്കാതിരിക്കാനുള്ള സാധ്യത ഇത് കഴിക്കുന്നവരിൽ കൂടുതലാണ്. രക്തസംബന്ധമായ പ്രശ്‌നങ്ങൾ നേരിടുന്നവർ നെല്ലിക്കയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.

മൂന്ന്...

നെല്ലിക്ക അമിതമായി കഴിക്കുന്നത് ഹൈപ്പോക്സീമിയ അല്ലെങ്കിൽ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതിന് കാരണമാകും. ഇത് ഗുരുതരമായ അസിഡോസിസിലേക്കോ മൾട്ടി ഓർഗൻ പ്രവർത്തന വൈകല്യത്തിലേക്കോ നയിക്കുന്നു.

നാല്...

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ നെല്ലിക്ക സഹായിക്കുമെങ്കിലും, പ്രമേഹ വിരുദ്ധ മരുന്നുകൾക്കൊപ്പം ഇത് കൂടുതൽ കഴിക്കുന്നത് നല്ലതല്ല. കുറഞ്ഞ രക്തത്തിലെ പഞ്ചസാര അല്ലെങ്കിൽ ഹൈപ്പോഗ്ലൈസീമിയ അപകടകരമായ ഒരു സാഹചര്യമാണ്. ഇത് കാഴ്ച മങ്ങൽ, ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രശ്നങ്ങൾ,  മന്ദഗതിയിലുള്ള സംസാരം, മരവിപ്പ്, മയക്കം എന്നിവയിലേക്ക് നയിച്ചേക്കാം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെക്കാലം കുറവാണെങ്കിൽ അത് അപസ്മാരം, കോമ എന്നിവയ്ക്കും കാരണമാകും.

Advertisment