ജലദോഷം തടയാൻ ചെയ്യേണ്ട കാര്യങ്ങൾ നോക്കാം..

New Update

ജലദോഷം വരാന്‍ സാധ്യതയുണ്ടെന്ന് തോന്നിയാല്‍ ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് കവിള്‍ കൊള്ളുക. തുടക്കത്തിലെ ഇത് ചെയ്താല്‍ തൊണ്ട വേദന മാറുകയും ജലദോഷം വരാതിരിക്കാനും സഹായിക്കും.

Advertisment

publive-image

ആവി പിടിക്കുന്നതാണ് മറ്റൊരു പ്രതിവിധി. അടഞ്ഞ മൂക്ക് തുറക്കുന്നതിനും മൂക്കിലെ രോഗാണുക്കള്‍ നശിക്കുന്നതിനും ഇത് സഹായിക്കും. ആവി പിടിക്കുമ്പോള്‍ ചൂട് അധികമാകാതെ ശ്രദ്ധിക്കണം. ഇത് മൂക്കിലെ കോശങ്ങള്‍ നശിക്കാന്‍ ചിലപ്പോള്‍ കാരണമാവും.

ജലദോഷമുള്ളപ്പോള്‍ ചൂടുള്ള ചുക്ക് കാപ്പി കുടിക്കുന്നത് ആശ്വാസം നല്‍കും. ഒരു കപ്പ് പാലില്‍ അല്‍പം മഞ്ഞള്‍ പൊടി ചേര്‍ത്ത് കുടിക്കുന്നത് ജലദോഷം, ചുമ എന്നിവ വരാതിരിക്കാന്‍ സഹായിക്കും.

Advertisment