'ബെഡ് റോട്ടിംഗ്' ട്രെൻഡ് എന്താണെന്ന് മനസ്സിലാക്കാം

New Update

രോ ദിവസവും ഓരോ പുതിയ ട്രെൻഡുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ഈ ട്രെൻഡുകൾ നമ്മൾ പോലും അറിയാതെ നമ്മുടെ ജിവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്നുണ്ട്. ചില ട്രെൻഡുകൾ വളരെ നല്ലതാണെങ്കിലും മറ്റ് ചിലത് ആവശ്യമില്ലാത്തതാണെന്ന് തോന്നാറുണ്ട് ചിലർക്കെങ്കിലും. ടിക്‌ടോക്,​ ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് വിചിത്രമായ പല ട്രെൻഡുകളും പലരീതിയിൽ കണ്ടുവരുന്നത്.

Advertisment

publive-image

ഇപ്പോഴാത്തെ പുതിയ ഒരു ട്രെൻഡാണ് 'ബെഡ് റോട്ടിംഗ്' എന്നു പറയുന്നത്. 'ബെഡ് റോട്ടിംഗിനെ കുറിച്ച് അറിയാത്ത പലരും ഒരു പക്ഷേ ഇതിനോടകം ഇതിന്റെ ഭാഗമായിരിക്കാം. കിടക്കയുമായി ബന്ധപ്പെട്ട ട്രെൻഡാണിത്. ​ ദിവസം മുഴുവൻ കിടക്കയിൽ തന്നെ ചെലവഴിക്കുക എന്നിതാണ് ഈ ട്രെൻഡ് എന്നാണ് പലരും കരുതുന്നത്. വീട്ടിന്റെ അകത്തോ പുറത്തോ ഉള്ള കാര്യങ്ങൾ ശ്രദ്ധിക്കാതെ ദിവസം മുഴുവൻ കിടക്കയിൽ തന്നെ ചെലവഴിച്ച് ഈ ട്രെൻഡ് ചെയ്യുന്നവരുമുണ്ട്. എന്നാൽ ബെഡ് റോട്ടിംഗിനെ പലരും തെറ്റിദ്ധരിച്ചിരിക്കുകയാണ്.

വീട്ടിൽ ഒരു ദിവസം അലസമായി ഇരിക്കുന്നതിൽ തെറ്റില്ല. എന്നാൽ രാവിലെ ഉറക്കമുണർന്നതിന് ശേഷം മണിക്കൂറുകളോളം കിടക്കയിൽ ചെലവഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ജോലി ഉപേക്ഷിച്ച് ഒരു ദിവസം മുഴുവൻ കിടക്കയിൽ കിടന്നുറങ്ങുക എന്നല്ല ഈ ട്രെൻഡിന്റെ അർത്ഥം. എല്ലാ ദിവസവും ഉള്ള ജോലിയിൽ നിന്ന് മാനസിക വിശ്രമത്തിന് ഒരു ദിവസം അതാണ് 'ബെഡ് റോട്ടിംഗ്' കൊണ്ട് അർത്ഥമാക്കുന്നത്.

അമിതമായ ഉറക്കവും അല്ലെങ്കിൽ ഉറക്കമുണർന്ന ശേഷം മണിക്കൂറുകൾ കിടക്കയിൽ ചെലവഴിക്കുന്ന പ്രവണത പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ ഇത് വിഷാദ രോഗലക്ഷണങ്ങൾ വർദ്ധിപ്പിക്കുന്നതിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.

Advertisment