ശരീരഭാരം കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനുമൊക്കെ ഉലുവ നല്ലതാണെന്ന് വിദ​ഗ്ധർ

New Update

ശരീരഭാരം കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനുമൊക്കെ ഉലുവ നല്ലതാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും അനാരോ​ഗ്യകരമായ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കുന്ന ഉലുവയിൽ വിറ്റാമിൻ എ, സി, ഫൈബർ എന്നിവയൊക്കെ അടങ്ങിയിട്ടുമുണ്ട്.

Advertisment

publive-image

രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത ഉലുവ കഴിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. ഇത് ഉലുവയിലെ ഫൈബർ കണ്ടന്റ് വർദ്ധിപ്പിക്കാൻ സഹായിക്കും. ഇങ്ങനെ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഏറെ നല്ലതാണ്. ഉലുവ ചൂടുവെള്ളത്തിലിട്ട് കുതിർത്തശേഷം ആ വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാനും ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. കുതിർത്ത ഉലുവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിൻറെയും തലമുടിയുടെയും ആരോഗ്യത്തിനും നല്ലതാണ്.

Advertisment