ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം..

New Update

എന്താണ് കഴിക്കുന്നതെന്ന് മനസ്സറിഞ്ഞ് കഴിക്കുകയാണ് വേണ്ടത്. അറിഞ്ഞ് കഴിക്കുക എന്ന് പറയുമ്പോള്‍ മണം, സ്പര്‍ശം, കാഴ്ച്ച, രുചി, ശബ്ദം തുടങ്ങിയ എല്ലാ ഇന്ദ്രിയങ്ങളും ഉപയോഗിച്ച് ആ നിമിഷത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അങ്ങനെ നിങ്ങളുടെ ചിന്തകളും വികാരങ്ങളും ശാരീരിക സംവേദനങ്ങളുമൊക്കെ മുന്നിലിരിക്കുന്ന ഭക്ഷണത്തിലേക്കായിരിക്കണം. അരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഭക്ഷണം ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുക്കാന്‍ ഇത് വഴിയൊരുക്കും. എന്ത് കഴിക്കണമെന്നും എന്തുകൊണ്ടാണ് അത് കഴിക്കേണ്ടതെന്നും എത്രമാത്രം കഴിക്കണമെന്നുമൊക്കെ ബോധപൂര്‍വ്വം തീരുമാനിക്കാന്‍ ഇത് സഹായിക്കും.

Advertisment

publive-image

എങ്ങനെ കഴിക്കണം?

►ഭക്ഷണം കൃഷി ചെയ്‌തെടുത്ത കര്‍ഷകരെയും പാകം ചെയ്ത വ്യക്തിയെയും ഓര്‍ത്തുകൊണ്ടുവേണം കഴിച്ചുതുടങ്ങാന്‍.

►എല്ലാ ഇന്ദ്രീയങ്ങളെയും ഭക്ഷണത്തിലേക്ക് കേന്ദ്രീകരിക്കണം. കഴിക്കുമ്പോള്‍ എന്താണ് അനുഭവപ്പെടുന്നതെന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയും.

►ചെറിയ അളവില്‍ ഭക്ഷണം വിളമ്പിയെടുത്ത് കഴിക്കാം.

►ചെറിയ ഉരുളകളായി വായിലിട്ട് സമയമെടുത്ത് നന്നായി ചവച്ച് വേണം കഴിക്കാന്‍. ഇങ്ങനെ ചെയ്യുമ്പോള്‍ രുചി കൂടുകയും ചെയ്യും.

►സാവധാനത്തില്‍ കഴിക്കാം. ഇത് ഭക്ഷണം കഴിച്ച് എപ്പോള്‍ സംതൃപ്തി തോന്നുമെന്ന് മനസ്സിലാക്കാന്‍ സഹായിക്കും. വയര്‍ നിറയുന്നതും സംതൃപ്തി തോന്നുന്നതും തമ്മിലുള്ള വ്യത്യാസം ഇങ്ങനെ തിരിച്ചറിയാം.

►ഭക്ഷണം ഒഴിവാക്കരുത്, അമിതമായി വിശക്കുന്നത് അനാരോഗ്യകരമായ ഭക്ഷണശീലമുണ്ടാക്കും. എന്നും ഒരേ സമയം ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കാം.

ഡയറ്റിന്റെ സമ്മര്‍ദ്ദം ഇല്ല

ഏതെങ്കിലും ഒരു പ്രത്യേക ഡയറ്റ് പിന്തുടരുമ്പോള്‍ ഒരു അനാവശ്യ സമ്മര്‍ദ്ദം തോന്നാറില്ലേ? എന്നാല്‍ ഇങ്ങനെ ഭക്ഷണത്തെ അറിഞ്ഞ് കഴിക്കുമ്പോള്‍ ആ സമ്മര്‍ദ്ദം ഇല്ലാതാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഭക്ഷണം കൂടുതല്‍ ആസ്വദിച്ച് കഴിക്കാന്‍ സാധിക്കുന്നതുകൊണ്ട് ചെറിയ അളവ് കഴിക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് സംതൃപ്തി തോന്നും. നിങ്ങള്‍ ഡയറ്റിലാണെന്ന് അനുഭവപ്പെടുകയുമില്ല. നന്നായി ചവച്ച് പതിയെ കഴിക്കുന്നതുകൊണ്ടുതന്നെ ദഹനവും മെച്ചപ്പെടും. മോന്‍ഡ്ഫുള്‍ ഈറ്റിങ് ശീലമാക്കിയാല്‍ ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ കൂടുതല്‍ സുഗമമായി അനുഭവപ്പെടും.

Advertisment