New Update
കറികളിൽ രുചി കൂട്ടാൻ മാത്രമല്ല, ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ളവയാണ് മല്ലിയും മല്ലിയിലയും. മല്ലി ഇട്ട് വെള്ളം തളപ്പിച്ച് കുടിക്കുന്നത് കൊളസ്ട്രോൾ, പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്. ഇതിന്റെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ശരീരത്തിലെ ടോക്സിനുകൾ നീക്കാൻ ഉപകാരപ്രദമാണ്.
Advertisment
/sathyam/media/post_attachments/t7PbmyVltPMqOsDvn6Lo.jpg)
അയൺ, മഗ്നീഷ്യം എന്നിവയും കാൽസ്യം, പോസ്ഫറസ്, പൊട്ടാസ്യം എന്നിവ ചെറിയ അളവിലും അടങ്ങിയിട്ടുള്ള മല്ലിയുടെ വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തിന് നവോന്മേഷം നൽകാനും സഹായിക്കുന്നു.
അയൺ ധാരാളമുള്ള മല്ലിയില വിളർച്ച പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാണ്. കൂടാതെ ഗ്യാസ് ഉണ്ടാകുന്നത് തടയുകയും ധാതുക്കളെ പുഷ്ടിപ്പെടുത്തുകയും ആമാശയഭിത്തികളെ ബലപ്പെടുത്തുകയും ദഹനസ്രവത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us