കരിക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം..

New Update

കരിക്കിൻ വെള്ളത്തെ പ്രകൃതിദത്തമായ എനർജി ഡ്രിങ്കായാണ് നമ്മൾ മലയാളികൾ കണ്ടുവരുന്നത്. അത്രയ്ക്കും ആരോഗ്യ ഗുണങ്ങൾ കരിക്കിൽ അടങ്ങിയിരിക്കുന്നു. കരിക്ക് ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് അതിനാൽ തന്നെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ഹൃദയാരോഗ്യം, ശരീരത്തിലെ മെറ്റബോളിസത്തിന്റെ തോത് വർദ്ധിപ്പിക്കുക തുടങ്ങി നിരവധി ഗുണങ്ങളാണ് കരിക്ക് നൽകുന്നത്. എന്നാൽ അമിതമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെ കരിക്ക് കഴിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

Advertisment

publive-image

കരിക്ക് അമിതമായി കഴിച്ചാലായിരിക്കും നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുക. കരിക്കിൻ വെള്ളത്തിൽ ധാരാളം ഇലക്ട്രോലൈറ്റ്സ് അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ജലാംശം നിലനിർത്താനും പി എച്ച് ലെവൽ ബാലൻസ് ചെയ്യാനും നിങ്ങളെ സഹായിക്കും. എന്നാൽ രണ്ടോ അതിലധികമോ കരിക്കിന്റെ വെള്ളം കുടിക്കുകയാണെങ്കിൽ ആവശ്യത്തിലധികം ഇലക്ട്രോലൈറ്റ്സുകൾ ശരീരത്തിനുള്ളിലെത്തും. ഇത് വഴി കിഡ്നിയുടെ പ്രവർത്തനം വരെ അവതാളത്തിലായേക്കാം. അതിനാൽ അമിതമായി കരിക്കിൻ വെള്ളം കുടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.

കരിക്ക് ഫ്രിഡ്ജിനുള്ളിൽ വെച്ച് തണുപ്പിച്ച ശേഷം കഴിക്കുന്ന പ്രവണതയും ഒഴിവാക്കേണ്ടതാണ്. ഇത് വഴി കരിക്കിന്റെ സ്വാഭാവിക ഗുണം നഷ്ടമാകുന്നു. കരിക്കിന് സ്വാഭാവികമായ തണുപ്പുണ്ട്. അതേ രീതിയിൽ തന്നെ കഴിക്കുന്നതാണ് ഉത്തമം. ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്ത് കഴിച്ചാൽ ശരീരത്തിലെ ജലാശം നഷ്ടമാകാൻ അത് കാരണമാകും. കൂടാതെ വിപണിയിൽ പാക്കറ്റ് രൂപത്തിലുള്ള കരിക്കിൻ വെള്ളം ഇന്ന് ലഭ്യമാണ്. എന്നാൽ ഇവ ഒഴിവാക്കുന്നതായിരിക്കും ഉചിതം. ഇവയിൽ കരിക്കിൻ വെള്ളം തന്നെയാണോ പൂർണമായും അടങ്ങിയിട്ടുള്ളത് എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ഈ കാര്യത്തിൽ ഉറപ്പില്ലാത്ത പക്ഷം പാക്ക്ഡ് കരിക്കിൻ വെള്ളം ഒഴിവാക്കുന്നതാണ് നല്ലത്.

Advertisment