ഡെങ്കിപ്പനി, എലിപ്പനി അടക്കം വീര്യമേറിയ പനികൾ കാരണം ആളുകൾ ഈ മഴക്കാലത്ത് വല്ലാതെ വിഷമം അനുഭവിക്കുന്നുണ്ട്. ഇംഗ്ളീഷ് മരുന്നുകളും ആയുർവേദവും ഹോമിയോയുമടക്കം തങ്ങൾക്ക് പറ്റുന്ന മരുന്നുകൾ വാങ്ങിക്കഴിച്ചാണ് ജനം ആശ്വാസം കണ്ടെത്തുന്നത്.
/sathyam/media/post_attachments/AHT24zg9357vyG0MqAll.jpg)
എന്നാൽ പണ്ടുകാലത്ത് നാട്ടുവൈദ്യത്തിൽ വളരെ ഗുണമുള്ളൊരു ഇല പനിയടക്കം വിവിധ രോഗങ്ങൾക്ക് ഉപയോഗിച്ചിരുന്നു. ഇപ്പോഴും നമ്മുടെ നാട്ടിൽ സുലഭമായ ഈ ഇല കുട്ടികളിലെ പനിയ്‌ക്കടക്കം നാം ഉപയോഗിക്കുന്നുണ്ട്. എന്നാൽ കുട്ടികൾക്ക് മാത്രമല്ല വലിയവർക്ക് പോലും ഗുരുതരമായ രോഗപ്രശ്‌നമുണ്ടാകാതെ പരിഹരിക്കാൻ ഈ ഇലകൊണ്ട് സാധിക്കും. ചിലയിടങ്ങളിൽ നവരയില എന്ന് വിളിക്കുന്ന പനിക്കൂർക്കയാണ് ഈ ചെടി.
നല്ല സുഗന്ധമുള്ള പനിക്കൂർക്കയുടെ ഇല പേര് സൂചിപ്പിക്കും പോലെ പനി മാറാൻ ഉചിതമാണ്. പനി മാത്രമല്ല വയറുവേദന, കഫക്കെട്ട്, ഗ്രഹണി, ജലദോഷം എന്നീ പ്രശ്‌നങ്ങൾക്ക് പരിഹാരമായി ഈ ഇല ഉപയോഗിച്ചിരുന്നു. മാത്രമല്ല ഇതിന്റെ ഇല ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗ ശമനത്തിന് സഹായിക്കും. ദഹന പ്രശ്‌നങ്ങൾ, വയറിളക്കം ഒക്കെ ഇത്തരത്തിൽ ശമിപ്പിക്കാൻ കഴിയും.
ആയുർവേദ വിധിപ്രകാരമുള്ള ഗുളികകളിലും ലേഹ്യങ്ങളിലും പനിക്കൂർക്ക പ്രധാന ഘടകമാണ്. സന്ധിവാത പ്രശ്‌നങ്ങൾക്കും പ്രോസ്‌ട്രേറ്റ് ക്യാൻസറിനും പനിക്കൂർക്ക ആശ്വാസം പകരും. പ്രത്യേകിച്ച് വളമൊന്നും കൂടാതെ വളരുന്ന അധികം രോഗബാധയും ഉണ്ടാകാത്ത ഏത് സീസണിലും നമ്മുടെ നാട്ടിലുണ്ടാകുന്ന ഇലയാണ് പനിക്കൂർക്ക.