പ്രത്യേക രാസവസ്തു ചേര്‍ത്ത തുള്ളിമരുന്ന് മൂക്കിലൊഴിക്കുന്നതു വഴി പക്ഷാഘാതത്തില്‍ നിന്ന് പെട്ടെന്ന് രോഗമുക്തി ലഭിക്കുമെന്ന് പഠനം. എലികളില്‍ വിജയകരമായി നടത്തിയ പരീക്ഷണം ഭാവിയില്‍ മനുഷ്യരുടെ പക്ഷാഘാത ചികിത്സയില്‍ വഴിത്തിരിവാകും. യൂണിവേഴ്സിറ്റി ഓഫ് ഗോതന്‍ബര്‍ഗും ചെക്ക് അക്കാദമി ഓഫ് സയന്‍സസും ചേര്‍ന്നാണ് പഠനം നടത്തിയത്.
/sathyam/media/post_attachments/x61GVZwxxXpSMtGoSzdl.jpg)
കോംപ്ലിമെന്‍റ് പെപ്റ്റൈഡ് സി3എ എന്ന സംയുക്തമാണ് മൂക്കിലൊഴിക്കുന്ന തുള്ളികള്‍ വഴി പക്ഷാഘാതം വന്ന എലികള്‍ക്ക് നല്‍കിയത്. ഇതിനുശേഷം അവരുടെ ചലനശേഷി അതിവേഗം തിരികെ ലഭിക്കുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. ഇത് മനുഷ്യരില്‍ വിജയകരമായാല്‍ പക്ഷാഘാതം വന്ന് ഉടനെ ചികിത്സ നല്‍കണമെന്ന നിബന്ധനയില്‍ നിന്ന് മുക്തി നേടാന്‍ സാധിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഗോതന്‍ബര്‍ഗ് സര്‍വകലാശാലയിലെ പ്രഫസര്‍ മാര്‍സെല പെക്ന പറഞ്ഞു.
പക്ഷാഘാതം വന്ന ശേഷം വൈകി ആശുപത്രിയിലെത്തുന്ന രോഗികളിലും ഈ തുള്ളിമരുന്ന് വേഗം രോഗമുക്തി ഉറപ്പാക്കുമെന്നും ക്ലോട്ടുകള്‍ നീക്കം ചെയ്ത ശേഷം വൈകല്യങ്ങള്‍ ഉള്ളവരും ഈ ചികിത്സയിലൂടെ മെച്ചപ്പെടുമെന്നും മെര്‍സല കൂട്ടിച്ചേര്‍ത്തു. ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഇന്‍വെസ്റ്റിഗേഷനിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.