ശരീരത്തിന് ഓരോ ദിവസവും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഊര്‍ജ്ജം തിരിച്ചുപിടിക്കാന്‍ ഉറക്കം അനിവാര്യമാണ്. എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ പറ്റുന്നില്ലെന്നാണ് പലരുടെയും പരാതി. ഇത് പരിഹരിക്കണമെങ്കില്‍ നിങ്ങളുടെ സ്ലീപ്പ് റുട്ടീന്‍ ശരിയാക്കണം. കിടക്കുന്നതിന് മുമ്പുള്ള ചില തെറ്റായ ശീലങ്ങളായിരിക്കാം നല്ല ഉറക്കം ലഭിക്കുന്നതില്‍ നിന്ന് നിങ്ങളെ അകറ്റുന്നത്.
/sathyam/media/post_attachments/7guWqvlEHVU0KRMBL6UJ.jpg)
ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് അത്താഴം - അത്താഴം കഴിവതും നേരത്തെ കഴിക്കണം എന്ന കാര്യം കേള്‍ക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. കാരണം, കിടക്കുന്നതിന് തൊട്ടുമുന്‍പ് ആഹാരം കഴിക്കുന്ന ശീലം ഉറക്കത്തെ അകറ്റിനിര്‍ത്തും. ദഹനം ശരിയായി നടക്കാന്‍ അത്താഴത്തിനും ഉറക്കത്തിനുമിടയില്‍ ശരിയാ ഇടവേള നല്‍കണം.
അത്താഴം അമിതമാകരുത് - അമിതമായി ഭക്ഷണം കഴിക്കുന്നത് അത്താഴത്തിന് യോജിക്കില്ല. കാര്‍ബോഹൈഡ്രേറ്റും സ്റ്റാര്‍ച്ചുമടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കുന്നത് ദഹനം ബുദ്ധിമുട്ടേറിയതാക്കും. ഇത് ദഹനക്കേട്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.
ആവശ്യത്തിന് പോഷകങ്ങള്‍ - അത്താഴം ലളിതമാക്കണം എന്ന് കേള്‍ക്കുമ്പോള്‍ ആവശ്യത്തിന് പോഷകങ്ങള്‍ ഉറപ്പാക്കണമെന്ന കാര്യം ചിലര്‍ വിട്ടുപോകാറുണ്ട്. ആവശ്യത്തിന് ഫൈബറും പ്രോട്ടീനും വിറ്റാമിനുകളുമൊക്കെ ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇത് ഉറങ്ങുന്നതിനിടയില്‍ വിശക്കാതിരിക്കാനും അതുവഴി ഉറക്കം തടസ്സപ്പെടാതിരിക്കാനും സഹായിക്കും.
കഫീന്‍ വേണ്ട - ആവശ്യത്തിലധികം ചായയും കാപ്പിയുമൊക്കെ കുടിക്കുന്ന ശീലക്കാരാണെങ്കില്‍ നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തെ ഇത് ബാധിക്കുമെന്നുറപ്പ്. ഭക്ഷണം കഴിച്ചുകഴിഞ്ഞ് ചോക്ലേറ്റ് കഴിക്കുന്നതും സോഫ്റ്റ്ഡ്രിങ്ക് കുടിക്കുന്നതുമൊക്കെ ഉറക്കത്തെ അകറ്റിനിര്‍ത്തുന്ന ശീലങ്ങളാണ്. കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഉറക്കത്തെ നേരിട്ട് ബാധിക്കുമെന്ന കാര്യം മറക്കണ്ട.
മദ്യപാനം - മദ്യപിച്ചാല്‍ നന്നായി കിടന്നുറങ്ങാം എന്ന് പലരും പറയാറുണ്ട്, പക്ഷെ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. രാത്രിയില്‍ ഉറക്കം കിട്ടാതെ അലഞ്ഞുനടക്കാന്‍ ഇത് കാരണമാകും. തലച്ചോറിന്റെ പ്രവര്‍ത്തനവും മെമ്മറി ഏകീകരണവും പുനസ്ഥാപിക്കുന്ന ഉറക്കത്തിന്റെ റെം സൈക്കിളിനെ തടസ്സപ്പെടുത്തും. ഇത് ഉറക്കത്തെ തകിടംമറിക്കും.