കൂണിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

New Update

കൂൺ രുചികരമായ ഭക്ഷണം മാത്രമല്ല. ആരോഗ്യഗുണങ്ങളുടെയും കലവറ ആണ്. ഔഷധഗുണങ്ങളും കൂണിനുണ്ട്. വൈറ്റമിനുകളും ധാതുക്കളും പോഷകങ്ങളും അടങ്ങിയ കൂണിന് പ്രായത്തെ പ്രതിരോധിക്കാനുള്ള കഴിവുമുണ്ട്. എർഗോതിയോ നെയ്ന്‍, ഗ്ലൂട്ടാത്തിയോൺ എന്നീ രണ്ട് ആന്റി ഓക്സിഡന്റുകൾ കൂണിൽ ധാരാളമായുണ്ട്. ആരോഗ്യമേകാനും പ്രായമാകലിനെ തടയാനും ഇവ സഹായിക്കുന്നു. വിവിധ കൂണ്‍ ഇനങ്ങളിൽ ഇവയുടെ അനുപാതം വ്യത്യാസപ്പെട്ടിരിക്കും. റെയ്ഷി, ഷിറ്റാക്കേ, മെയ്റ്റാകെ എന്നീ മൂന്ന് ഇനം കൂണുകൾക്കാണ് ആന്റി ഏജിങ്ങ് ഗുണങ്ങൾ കൂടുതലുള്ളത്.

Advertisment

publive-image

ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള തൊപ്പിക്കൂൺ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ശരീരത്തിലെ രക്തപ്രവാഹം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചർമസംരക്ഷണത്തിലും ഈ കൂണുകൾക്ക് പ്രാധാന്യമുണ്ട്. സൗന്ദര്യമേഖലയിലും ഇത് ഉപയോഗിച്ചു വരുന്നു.

കൂണിന്റെ ആരോഗ്യഗുണങ്ങൾ

ആയുസ്സ് വർധിപ്പിക്കാനും ആരോഗ്യകരമായ പ്രായമാകലിനും സഹായിക്കുന്നതു കൂടാതെ കൂണിന് മറ്റ് ആരോഗ്യഗുണങ്ങളുമുണ്ട്.

∙രക്തസമ്മർദം കുറയ്ക്കുന്നു– കൂണിൽ സോഡിയം കുറവാണ്. ഇത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു.

∙കൊളസ്ട്രോൾ കുറയ്ക്കുന്നു – ഷിറ്റാകെ കൂൺ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

∙തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു– തലച്ചോറിന്റെ ആരോഗ്യവും ബൗദ്ധിക പ്രവർത്തനങ്ങളും മെച്ചപ്പെടുത്താൻ കൂണിന്റെ ഉപയോഗം സഹായിക്കും.

∙ഉദരാരോഗ്യം മെച്ചപ്പെടുത്തുന്നു– ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുക വഴി ഉദരാരോഗ്യം മെച്ചപ്പെടുത്താൻ കൂൺ സഹായിക്കും.

∙വൈറ്റമിന്‍ ഡിയുടെ അളവ് നിലനിർത്തുന്നു– ചില കൂണുകൾ സൂര്യപ്രകാശമേൽക്കുമ്പോൾ അവയുടെ വൈറ്റമിൻ ഡിയുടെ അളവ് ഉയരുന്നു. വൈറ്റ് ബട്ടർ മഷ്റൂം, പോർട്ടാ ബെല്ല ക്രെമിനി എന്നീ കൂണിനങ്ങളിൽ വൈറ്റമിൻ ഡി ധാരാളമുണ്ട്.

∙രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു– കൂണിൽ ഉള്ള മാക്രോന്യൂട്രിയന്റുകൾ ആരോഗ്യകരമായ രോഗപ്രതിരോധസംവിധാനം ഏകാൻ സഹായിക്കും.

Advertisment