എന്നും തലയിൽ എണ്ണ തേച്ചാൽ കിട്ടുന്ന ഗുണങ്ങൾ അറിയാം..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

തിരക്കേറിയ ജീവിതരീതിയിൽ പലർക്കും വേണ്ടതുപോലെ മുടിക്ക് സംരക്ഷണം നൽകാൻ സാധിക്കാറില്ല. ചെറുപ്പത്തിൽ നിത്യേന എണ്ണ തേച്ച് പരിപാലിച്ചിരുന്ന മുടി പിന്നീട് ഷാമ്പുവിന് വിട്ടു കൊടുക്കുന്നവരാണ് അധികവും.

Advertisment

publive-image

മുടി പെട്ടെന്ന് തന്നെ വരണ്ടുപോകാറുണ്ട്. അങ്ങനെയുള്ള വരൾച്ച മുടി വിണ്ടുപൊട്ടുന്നതിലേക്കും മുടി കൊഴിച്ചിലിലേക്കും നയിക്കും. എന്നാൽ, പതിവായി എണ്ണ തേച്ചാൽ മുടിക്ക് ജലാംശം ലഭിക്കുകയും ആരോഗ്യത്തോടെ മുടി നിലനിൽക്കുകയും ചെയ്യും.

എണ്ണയും ജലാംശവുമില്ലാതെ വരണ്ട തലമുടിയിലേക്കാണ് പേനും താരനും ആകർഷിക്കപ്പെടുന്നത്. എണ്ണ തേക്കുകയും തല മസ്സാജ് ചെയ്യാൻ സമയം കണ്ടെത്തുകയും ചെയ്താൽ മുടിയുടെ പൊതുവായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാം.

ചുരുണ്ട മുടി ഉള്ളവർ പൊതുവെ നേരിടുന്ന പ്രശ്‌നമാണ് വരൾച്ച. ദിവസവും ഇങ്ങനെയുള്ള തലമുടിയിൽ എണ്ണ നന്നായി പുരട്ടുന്നത് ഗുണം ചെയ്യും. എല്ലാ തരത്തിലുള്ള മുടിയ്ക്കും അത്യാവശ്യമാണ് ആഴ്ചയിൽ രണ്ടു തവണയെങ്കിലും മസ്സാജ്. നന്നായി എണ്ണ പുരട്ടി 10-15 മിനിറ്റ് വരെ മസ്സാജ് ചെയ്യുന്നത് മികച്ച ഫലം തരും.

Advertisment