മഴക്കാലത്ത് നെയ്യ് കഴിക്കുന്നതുകൊണ്ടുളള ആരോ​ഗ്യ ​ഗുണങ്ങൾ നോക്കാം..

New Update

രോഗ്യഗുണങ്ങളാൽ സമ്പന്നമാണ് നെയ്യ്. ആരോഗ്യകരമായ കൊഴുപ്പ് ഇതിലടങ്ങിയിട്ടുണ്ട്. കൂടാതെ വൈറ്റമിനുകൾ, പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയും നെയ്യിലുണ്ട്. മഴക്കാലത്ത് നെയ്യ് തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മഴക്കാലം വരുന്നതോടു കൂടെ ഫ്ലൂ, വൈറൽ പനികൾ, വയറിന് അസുഖം, അതിസാരം തുടങ്ങിയ രോഗങ്ങളും വരാൻ തുടങ്ങും. അണുബാധകൾ പിടിപെടാനും അസുഖങ്ങള്‍ വരാനും ഏറ്റവും കൂടുതൽ സാധ്യത മഴക്കാലത്താണെന്ന് ആരോഗ്യവിദഗ്ധരും അഭിപ്രായപ്പെടുന്നു. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധകൊടുക്കേണ്ട സമയം ആണിത്.

Advertisment

publive-image

∙ പ്രതിരോധശക്തി വർധിപ്പിക്കുന്നു

രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുകയും ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്ന ബ്യൂട്ടിറേറ്റ് എന്ന സംയുക്തം നെയ്യിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

പ്രതിരോധശക്തി മെച്ചപ്പെടുത്തും എന്നതുകൊണ്ടുതന്നെ ആന്റി ഓക്സിഡന്റ് ഗുണങ്ങളും ആന്റിഫംഗൽ ഗുണങ്ങളും അടങ്ങിയ നെയ്യ് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

മറ്റ് ഭക്ഷണങ്ങളില്‍ നിന്ന് കൊഴുപ്പിനെ ലയിപ്പിക്കുന്ന ധാതുക്കളും വൈറ്റമിനുകളും ആഗിരണം ചെയ്യാൻ നെയ്യ് ശരീരത്തെ സഹായിക്കുന്നു. പരിപ്പ്, പച്ചക്കറികൾ, െഡസർട്ടുകൾ ഇവയിലെല്ലാം നെയ്യ് ചേർക്കാം.

∙ ദഹനം മെച്ചപ്പെടുത്തുന്നു

മഴക്കാലത്ത് മലബന്ധം, ദഹനക്കേട്, അതിസാരം തുടങ്ങിയ പ്രശനങ്ങൾ വയറിന് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് അന്നനാളത്തിൽ ഇൻഫ്ലമേഷൻ ഉണ്ടാക്കും. നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്തും. അന്നനാളത്തിന് അയവ് വരുകയും വയറ്റിൽ ആരോഗ്യകരമായ ബാക്ടീരിയയുടെ അളവ് കൂട്ടുകയും ചെയ്യും. ആരോഗ്യകരമായ ബാക്ടീരിയകൾ പോഷകങ്ങളുടെ ആഗിരണം വേഗത്തിൽ ആക്കുകയും ഉദരപ്രശ്നങ്ങളായ ഓക്കാനം, വയറു കമ്പിക്കൽ, മലബന്ധം ഇവയെല്ലാം അകറ്റുകയും ചെയ്യും.

∙ ഉപാപചയപ്രവർത്തനം വർധിപ്പിക്കുന്നു

ഒമേഗ 6, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ നെയ്യിൽ ഉണ്ട്. ഇവ ഫ്രീറാഡിക്കലുകളെ അകറ്റുന്നു. ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

∙ തലച്ചോറിന്റെ ആരോഗ്യം

നെയ്യ് തലച്ചോറിന്റെ ആരോഗ്യം വർധിപ്പിക്കുന്നു. ഓർമശക്തി വർധിപ്പിക്കുന്നു. ശരീരത്തിനും മനസ്സിനും ആരോഗ്യമേകുന്നു.

∙ ചർമത്തിന്റെ ആരോഗ്യം

ഷോർട്ട് ചെയ്ൻ ഫാറ്റി ആസിഡുകളാലും കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകളാലും നിർമിക്കപ്പെട്ട നെയ്യ്, ചർമത്തെ മൃദുവാക്കുകയും ജലാംശം ഉള്ളതാക്കുകയും ചെയ്യുന്നു. മുഖക്കുരു, മുഖത്തെ പാടുകൾ ഇവയെല്ലാം അകറ്റാനും നെയ്യ് സഹായിക്കുന്നു.

ചർമത്തിന് സ്വാഭാവികമായ തിളക്കം നൽകുന്നു. ചർമത്തിന്റെ വരൾച്ച (dryness) മാറ്റുന്നു. കണ്ണിനു ചുറ്റുമുള്ള കറുത്ത വളയങ്ങൾ കുറയ്ക്കുന്നു.

Advertisment