ഭക്ഷണം ആരോഗ്യകരമാകണം. ആരോഗ്യഭക്ഷണത്തിൽ പെടുന്ന ഒന്നാണ് പാൽ. പാൽ കുടിക്കുന്നത് ആരോഗ്യകരമാണെങ്കിലും പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. ചില കോംബിനേഷനുകൾ ഗുണത്തെക്കാളേറെ ദോഷമാകും ഉണ്ടാക്കുക.
/sathyam/media/post_attachments/smQpeynyyfrs997NNlkQ.jpg)
∙ പാലും മീനും
പാലും മീനും ഒരുമിച്ച് കഴിക്കുന്നത് അത്ര നന്നല്ല. പാലിന്റെ ടെക്സ്ചറും മീൻരുചിയുമായി ചേരുകയില്ല. മീനും പാലും കൂടി കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കും. വയറിന് ഘനം തോന്നും.
∙ പാലും പഴവും
മിൽക്ക്ഷേക്കുകളിലും സ്മൂത്തികളിലും എല്ലാം സാധാരണ പാലും വാഴപ്പഴവും ഒരുമിച്ചാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ചിലരില്‍ ഇത് വയറിനു പ്രശ്നങ്ങൾ ഉണ്ടാക്കും. വയറിനു ഘനം അനുഭവപ്പെടും. സ്റ്റാർച്ച് കൂടുതലുള്ള വാഴപ്പഴവും പ്രോട്ടീന്‍ ധാരാളം അടങ്ങിയ പാലും കൂടി േചരുമ്പോൾ ദഹിക്കാൻ പ്രയാസം, വയറ് വീർക്കൽ, ക്ഷീണം ഇവയുണ്ടാകാം. ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി പാലും പഴവും വെവ്വേറെ കഴിക്കുന്നതാണ് നല്ലത്.
∙ പാലും മത്തനും
പാലും തണ്ണിമത്തൻ, മസ്ക്ക് മെലൺ തുടങ്ങിയ മത്തൻവർഗത്തിൽപ്പെട്ടവയും ആരോഗ്യകരമായ കോംബിനേഷൻ അല്ല. ഇവ രണ്ടും ചേരുമ്പോൾ ദഹനപ്രശ്നങ്ങൾ ഉണ്ടാകും. ശരീരത്തിൽ വിഷാംശം ഉണ്ടാവുകയും ഛർദി ഉണ്ടാകുകയും ചെയ്യും. ദഹനം എളുപ്പമാക്കാൻ പാലും മത്തനും വെവ്വേറെ സമയങ്ങളിൽ കഴിക്കുന്നതാണ് നല്ലത്.
∙ പാലും മുള്ളങ്കിയും
പാലിനൊപ്പം മുള്ളങ്കി (Radish) കഴിക്കരുത്. ഇത് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കും. മുള്ളങ്കി ചേർത്ത വിഭവങ്ങൾ കഴിച്ച് രണ്ടു മണിക്കൂറെങ്കിലും കഴിഞ്ഞേ പാൽ കുടിക്കാവൂ.
∙ പാലും ഓറഞ്ചും
നാരകഫലങ്ങളായ ഓറഞ്ച്, ചെറുനാരങ്ങ, മുന്തിരിങ്ങ തുടങ്ങിയവയെല്ലാം അമ്ലത കൂടിയ (acidic) ഫലങ്ങളാണ്. ഇവയോടൊപ്പം പാൽ കുടിച്ചാൽ ദഹിക്കാൻ പ്രയാസമാകും. വായുകോപം, നെഞ്ചെരിച്ചിൽ, അസ്വസ്ഥത എന്നിവയ്ക്ക് ഇത് കാരണമാകും. ചുമ, ജലദോഷം, ദേഹത്ത് ചുവന്ന പാടുകൾ, അലർജി എന്നിവയ്ക്കും ഈ കോംബിനേഷൻ കാരണമാകാം. ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ പാലും നാരകഫലങ്ങളും വ്യത്യസ്ത സമയങ്ങളിൽ കഴിക്കാം.