പ്രമേഹരോഗികൾക്ക് ഇടയ്ക്കിടെയുള്ള രക്തപരിശോധന അനിവാര്യമാണ്. മുൻ കാലങ്ങളിൽ ഇതിനായി ലബോറട്ടറികളെ ആശ്രയിക്കണമായിരുന്നെങ്കിൽ ഇന്ന് സ്ഥിതി മാറി. ഇപ്പോൾ വീട്ടിൽതന്നെ പ്രമേഹം പരിശോധിക്കാൻ സാധിക്കുന്ന ഗ്ലൂക്കോമീറ്ററുകൾ ലഭ്യമാണ്. ഇവ ഉപയോഗിച്ച് ആരുടെയും സഹായമില്ലാതെ നമുക്കു സ്വയം രക്തപരിശോധന നടത്തി ഗ്ലൂക്കോസിന്റെ അളവു കണ്ടെത്താവുന്നതാണ്. പക്ഷേ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു മാത്രം.
/sathyam/media/post_attachments/wTAg3yrfBfRtJb0i9E2j.jpg)
1. വീട്ടിൽ ടെസ്റ്റ് ചെയ്യുമ്പോൾ അത് ഒരു ചെറിയ ഡയറിയിലോ ചാർട്ടിലോ എഴുതിവച്ച് കൺസൽറ്റേഷൻ സമയത്തു കാണിച്ചാൽ നിങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ ഡോക്ടറെ സഹായിക്കും.
2. നമ്മുടെ നാട്ടിൽ നിന്നു ഗ്ലൂക്കോമീറ്റർ വാങ്ങുന്നതാണ് നല്ലത്. തുടർ സർവീസും വാറന്റിയും ഉറപ്പാക്കണമെന്നു മാത്രം.
3. അതേ കമ്പനിയുടെ കാലാവധി കഴിയാത്ത ടെസ്റ്റ് സ്ട്രിപ്പ് തന്നെ ഉപയോഗിക്കുക. സ്ട്രിപ്പുകൾ ഒരു കാരണവശാലും മുറിക്കുകയോ ഡപ്പയ്ക്കു പുറത്ത് സൂക്ഷിക്കുകയോ അരുത്. ഡപ്പ മുറുക്കി അടക്കുക.
4. മോതിരവിരലിന്റെയോ ചെറുവിരലിന്റെയോ അഗ്രവും മുൻവശവും ഒഴിവാക്കി വശങ്ങളിൽ കുത്തി, ഞെക്കി പിഴിയാതെ കിട്ടുന്ന രക്തത്തുള്ളിയാണ് ടെസ്റ്റ് ചെയ്യേണ്ടത്.
5. ലാബറട്ടറിയിലെയും ഗ്ലൂക്കോമീറ്ററിലെയും റിസൽട്ട് വ്യത്യാസമുണ്ടാകും. ലാബിലെ റിസൾട്ടിനെക്കാളും കുറച്ചു കൂടുതലാകും വീട്ടിൽ നോക്കുമ്പോഴത്തെ റിസൾട്ട്. ലാബിനെയോ ഗ്ലൂക്കോമീറ്ററിനെയോ സംശയിക്കേണ്ടതില്ല.