ഞാവൽപഴം ഏറെ രുചികരവും ആരോഗ്യഗുണങ്ങൾ ഏറെയുള്ളതുമായ ഒരു ഫലമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഞാവൽ സഹായിക്കും. ഞാവൽ പഴം കൂടാതെ ഞാവൽക്കുരുവിനും നിരവധി ഗുണങ്ങൾ. പ്രമേഹം നിയന്ത്രിക്കുന്നതു കൂടാതെ ഇൻസുലിൻ ഉൽപാദനം വർധിപ്പിക്കുന്നതുൾപ്പടെ നിരവധി ഗുണങ്ങളാണ് ഞാവൽക്കുരുവിനുള്ളത്. ഞാവൽപഴത്തിന്റെ കുരു ഉണക്കിപ്പൊടിച്ചാണ് ഉപയോഗിക്കുന്നത്.
/sathyam/media/post_attachments/VSGxxeepJ0qd2tFOqxm6.jpg)
- ഞാവൽക്കുരു രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു. ഗ്ലൈക്കോസൂറിയ കുറയ്ക്കുന്നു. ഞാവൽക്കുരവിൽ അടങ്ങിയ ജംബോലിൻ, ജംബോസിന്‍ ഇവ രക്തത്തിലേക്ക് കലരുന്ന പഞ്ചസാരയുടെ നിരക്ക് സാവധാനത്തിലാക്കുകയും ശരീരത്തിലെ ഇൻസുലിന്റെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു. ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ പ്രമേഹരോഗികൾക്ക് വളരെ നല്ലതാണ് ഇത്.
- ഞാവൽക്കുരു ഒരു ഡീടോക്സിഫൈ ചെയ്യുന്ന ഔഷധമായി പ്രവർത്തിക്കുന്നു. വിയർപ്, മൂത്രം ഇവയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
- ഇതിന്റെ ആന്റി ഓക്സിഡന്റ് ഗുണങ്ങളാൽ ഇത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കരളിലെ കോശങ്ങളെ ഇത് സംരക്ഷിക്കുന്നു. ആന്റിഇൻഫ്ലമെറ്ററി ഗുണങ്ങൾ ഉള്ളതിനാൽ കരളിലെ ഇൻഫ്ലമേഷൻ (വീക്കം) കുറയ്ക്കുന്നു.
- ഞാവൽപഴക്കുരു പൊടിച്ചതിൽ എലാജിക് ആസിഡ് എന്ന ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദത്തിൽ പെട്ടെന്നുള്ള വ്യതിയാനങ്ങൾ വരാതെ നോക്കുന്നു.
- ശക്തിയേറിയ ആന്റി ഓക്സിഡന്റുകളായ ഫ്ലവനോയ്ഡുകളും ഫിനോലിക് സംയുക്തങ്ങളും ഞാവൽക്കുരുവിൽ ഉണ്ട്. ഇത് ഉപദ്രവകാരികളായ ഫ്രീറാഡിക്കലുകളെ അകറ്റുന്നു.