വൃക്കയിലെ അര്‍ബുദത്തിന്റെ ലക്ഷണങ്ങൾ അറിയാം..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

50നും 70നും ഇടയില്‍ പ്രായമായവരെയാണ് വൃക്കകളിലെ അര്‍ബുദം ബാധിക്കാറുള്ളത്. പ്രധാനമായും നാലു ഘട്ടങ്ങളാണ് വൃക്കകളിലെ അര്‍ബുദത്തിനുള്ളത്. ഓരോ ഘട്ടത്തിലും രോഗിക്ക് നല്‍കുന്ന ചികിത്സയും ചികിത്സാനന്തരമുള്ള അതിജീവന നിരക്കും വ്യത്യസ്തമായിരിക്കും.  ഈ ഘട്ടത്തില്‍ അര്‍ബുദം വൃക്കകള്‍ക്കുള്ളില്‍ തന്നെയായിരിക്കും. രോഗം നിര്‍ണയിച്ചാല്‍ ശസ്ത്രക്രിയയിലൂടെ ഈ അര്‍ബുദ കോശങ്ങളെ നീക്കം ചെയ്യാം. ചില കേസുകളില്‍ ഒരു വൃക്ക പൂര്‍ണമായും നീക്കം ചെയ്യുന്ന നെഫ്രക്ടമി നടത്താറുണ്ട്. വൃക്കയുടെ ഒരു ഭാഗം നീക്കം ചെയ്യുന്ന പാര്‍ഷ്യല്‍ നെഫ്രക്ടമിയും ചിലര്‍ക്ക് നിര്‍ദ്ദേശിക്കപ്പെടും. ഈ ഘട്ടത്തിലെ അര്‍ബുദ രോഗികളുടെ അഞ്ച് വര്‍ഷ അതിജീവന സാധ്യത 81 ശതമാനമാണ്.

Advertisment

publive-image

അര്‍ബുദത്തിന്‍റെ വലുപ്പം ഏഴ് സെന്‍റിമീറ്ററിനും മുകളില്‍ പോകുമെങ്കിലും അപ്പോഴും വൃക്കകള്‍ക്കുള്ളില്‍ തന്നെയാകും അവയുടെ സ്ഥാനം. സമീപ കോശങ്ങളിലേക്ക് അവ പടര്‍ന്നിട്ടുണ്ടാകില്ല. ഒരു വൃക്കയും സമീപത്തെ ചില കോശസംയുക്തങ്ങളും നീക്കം ചെയ്യുന്ന റാഡിക്കല്‍ നെഫ്രക്ടമി ഈ ഘട്ടത്തില്‍ നിര്‍ദ്ദേശിക്കപ്പെടാം. പാര്‍ഷ്യല്‍ നെഫ്രക്ടമിക്കുള്ള സാധ്യത ഈ ഘട്ടത്തില്‍ കുറവാണ്. ഈ ഘട്ടത്തിലെ രോഗികളുടെ അഞ്ച് വര്‍ഷ അതിജീവന നിരക്ക് ഏകദേശം 74 ശതമാനമാണ്.

 അര്‍ബുദം വൃക്കകളുടെ പരിധി വിട്ട് സമീപത്തെ ലിംഫ് നോഡുകളിലേക്കും അഡ്രിനല്‍ ഗ്രന്ഥി, വീന കാവ ഞരമ്പ്  തുടങ്ങിയവയിലേക്കും പടര്‍ന്നിട്ടുണ്ടാകുമെന്ന് ഡോ. വിക്രം ചൂണ്ടിക്കാട്ടി. ശസ്ത്രക്രിയ, റേഡിയേഷന്‍ തെറാപ്പി, കീമോതെറാപ്പി എന്നിവയുടെ കോംബിനേഷനുകള്‍ ഈ ഘട്ടത്തില്‍ ആവശ്യമായേക്കാം. ഈ ഘട്ടത്തിലെത്തിയ രോഗികളുടെ അതിജീവന നിരക്ക് 53 ശതമാനമാണ്. ഈ ഘട്ടത്തില്‍ അര്‍ബുദം വൃക്കകളില്‍ നിന്ന് ശ്വാസകോശം, കരള്‍, എല്ലുകള്‍ എന്നിവയിലേക്കെല്ലാം വ്യാപിച്ചിട്ടുണ്ടാകും. ശസ്ത്രക്രിയ, റേഡിയേഷന്‍ തെറാപ്പി, ടാര്‍ജറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി, ലക്ഷണങ്ങളെ ലഘൂകരിക്കാനുള്ള സാന്ത്വന ചികിത്സ എന്നിവ ഈ ഘട്ടത്തിൽ  നിര്‍ദ്ദേശിക്കപ്പെടാം. ഈ ഘട്ടത്തിലെത്തിയ രോഗികളുടെ അഞ്ച് വര്‍ഷ അതിജീവന നിരക്ക് എട്ട് ശതമാനം മാത്രമാണ്.

മറ്റ് അര്‍ബുദങ്ങളെ പോലെ തന്നെ നേരത്തെയുള്ള രോഗനിര്‍ണയം വൃക്കകളിലെ അര്‍ബുദത്തിന്റെ ചികിത്സയിലും നിര്‍ണായകമാണ്. മൂത്രത്തില്‍ രക്തം, അടിവയറ്റില്‍ മുഴ, അത്യധികമായ ക്ഷീണം, വിശദീകരിക്കാനാവാത്ത ഭാരനഷ്ടം, പനി എന്നിവയെല്ലാം വൃക്കയിലെ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളാണ്. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവരും കുടുംബത്തില്‍ അര്‍ബുദ ചരിത്രമുള്ളവരും പുകവലിക്കാരും ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടത് ഈ അര്‍ബുദത്തെ ചെറുക്കാന്‍ അത്യാവശ്യമാണ്.

Advertisment