ചെറുധാന്യങ്ങൾ അഥവാ മില്ലറ്രുകളിൽ പെടുന്ന ബജ്റ ആരോഗ്യഗുണങ്ങളിൽ ശ്രേഷ്‌ഠസ്ഥാനം വഹിക്കുന്നു. ഒപ്പം മുടിയുടേയും ചർമ്മത്തിന്റെയും അഴകും ആരോഗ്യവും വർദ്ധിപ്പിക്കാനും സഹായകമാണ് ബജ്‌റ.
/sathyam/media/post_attachments/9UGy9LexHB9TuEBmDvyi.jpg)
സമ്പൂർണ പ്രോട്ടീനിന്റെ ഉറവിടമായതിനാൽ സസ്യാഹാരികൾക്ക് പ്രോട്ടീൻ ഉറപ്പാക്കാൻ മികച്ചമാർഗമാണ് ഈ ചെറുധാന്യം. പ്രമേഹരോഗികൾക്കും മികച്ച ആഹാരം. പ്രോട്ടീൻ, ഫൈബർ, മഗ്നീഷ്യം, ഫോസ്‌ഫറസ്, പൊട്ടാസ്യം, വിറ്റാമിൻ ബി6, മഗ്നീഷ്യം, ഇരുമ്പ്, സോഡിയം, സിങ്ക്, ആന്റി ഓക്‌സിഡന്റ് എന്നിവയാൽ സമ്പന്നമാണ്. മഗ്നീഷ്യം സമ്പന്നമായതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ മികച്ചത്.