ഇടയ്ക്കിടെയുള്ള ചെറു മയക്കങ്ങള്‍ നമ്മുടെ തലച്ചോറിനെ ചെറുപ്പമാക്കി നിര്‍ത്തുമെന്നും മറവിരോഗം പോലുള്ളവയുടെ സാധ്യത കുറയ്ക്കുമെന്നും പഠനം. 65 വയസ്സിനു മുകളില്‍ പ്രായമായവരില്‍ മുന്‍പ് നടത്തിയ ചില പഠനങ്ങളും പകല്‍ നേരത്തെ ചെറു മയക്കങ്ങള്‍ ധാരണശേഷി മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തിയിരുന്നു. പുതിയ പഠനം ഈ മയക്കങ്ങളുടെ ദൈര്‍ഘ്യം രേഖപ്പെടുത്തുന്നില്ലെങ്കിലും 30 മിനിറ്റില്‍ താഴെയുള്ള ഉറക്കമാണ് ഇക്കാര്യത്തില്‍ മികച്ചതെന്ന് മുന്‍ പഠന റിപ്പോര്‍ട്ടുകള്‍ ശുപാര്‍ശ ചെയ്യുന്നു.
/sathyam/media/post_attachments/jDUSenaaeS8JTRd8LLWg.jpg)
ഉറക്കം തലച്ചോറിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച് നിര്‍ണായകമാണെന്നതിനെ അടിവരയിടുന്നതാണ് പുതിയ പഠനം. ഈ കണ്ടെത്തലുകള്‍ പ്രായമായവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും കരുത്ത് പകരും. അതേ സമയം ഓര്‍മകളുടെ കേന്ദ്രമായ ഹിപ്പോകാംപസിന്‍റെ വലുപ്പത്തിലും പ്രതികരണ സമയത്തിലും ദൃശ്യങ്ങളെ വിലയിരുത്തുന്നതിലും പകല്‍ ഉറങ്ങുന്നവരും ഉറങ്ങാത്തവരും തമ്മില്‍ വ്യത്യാസങ്ങള്‍ കണ്ടെത്താന്‍ സാധിച്ചില്ല. സ്ലീപ് ഹെല്‍ത്ത് ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.