കരളിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങൾ ഇതൊക്കെയാണ്

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ക്തശുദ്ധീകരണത്തിനും ദഹനത്തിനും പ്രധാന പങ്ക് വഹിക്കുന്ന കരളിന് ഒരുപരിധി വരെയുള്ള കേടുപാടുകൾ സംഭവിച്ചാലും കോശങ്ങൾ വീണ്ടും പഴയ പടി വളർന്നു വരുന്നതായിരിക്കും. സവിശേഷമായ ഈ ഗുണമുണ്ടെങ്കിലും ലിവർ സിറോസിസ്, ഫാറ്റി ലിവ‌ർ അടക്കമുള്ള രോഗങ്ങൾ മൂർച്ഛിച്ചാൽ അത് കരളിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ച് മരണം വരെ സംഭവിച്ചേക്കാം.

Advertisment

publive-image

അതിനാൽ കരൾ രോഗങ്ങൾ നേരത്തെ തന്നെ കണ്ടെത്താൻ സാധിച്ചാൽ അത് തുടർ ചികിത്സയ്ക്ക് വളരെയേറെ ഉപകാരപ്രദമായിരിക്കും. കൂടാതെ മദ്യപാനികൾക്കാണ് കൂടുതലായി കരൾ രോഗങ്ങളുണ്ടാകുന്ന ധാരണയും ഉപേക്ഷിക്കേണ്ടതാണ്. കാരണം ദുശ്ശീലമില്ലാത്തവർക്കും കരൾ രോഗങ്ങൾ പിടിപെടാം.

ഏതൊരു രോഗത്തെയും പോലെ കരൾ സംബന്ധി ആയവയും ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്. അവ തിരിച്ചറിഞ്ഞാൽ രോഗബാധയുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത വരുത്താവുന്നതാണ്. അത്തരത്തിൽ ശ്രദ്ധ ചെലുത്തേണ്ടവയാണ് താഴെ ചേർക്കുന്നത്.

  1. ചർമ്മത്തിലെ സ്വാഭാവിക നിറത്തിന്റെ വ്യത്യാസം (മഞ്ഞ നിറം കൂടി വരുന്നു പ്രത്യേകിച്ച് കണ്ണുകളിൽ)
  2. സ്പൈഡർ വെയ്ൻസ് മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും പ്രത്യക്ഷപ്പെടുന്നു
  3. അളവിൽ കൂടുതലായുള്ള താരൻ (വൈറ്റമിൻ ആഗിരണം ചെയ്യപ്പെടാത്തത് മൂലം)
  4. മുടികൊഴിച്ചിൽ
  5. കണ്ണിന് താഴെ കൊഴുപ്പ് അടിയുന്നു

ഈ ലക്ഷണങ്ങളുണ്ട് എന്നത് കൊണ്ട് മാത്രം നിങ്ങൾക്ക് കരൾ രോഗമുണ്ടാകണമെന്നുമില്ല. മേൽപ്പറഞ്ഞവയിൽ ഭൂരിഭാഗം ലക്ഷണങ്ങളുമുണ്ടെങ്കിൽ വിദഗ്ദ സഹായം തേടിയും ടെസ്റ്റുകൾ നടത്തിയുമാണ് അക്കാര്യം ഉറപ്പിക്കേണ്ടത്.

Advertisment