ഉറക്കം ആറു മണിക്കൂറിൽ താഴെ ആണെങ്കിലുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ നോക്കാം..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

പേശികള്‍ വികസിക്കാനും അമിതവണ്ണം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം വ്യായാമം സഹായിക്കും. വാര്‍ധക്യത്തിലുണ്ടാകുന്ന ധാരണശേഷി ക്ഷയത്തെ തടയുന്നതിലും വ്യായാമത്തിന് പങ്കുണ്ട്. എന്നാല്‍ ദിവസം ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നത് ശാരീരിക വ്യായാമം മേധാശേഷിക്ക് തീര്‍ക്കുന്ന ഈ സംരക്ഷണത്തെ ഇല്ലാതാക്കുമെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.

Advertisment

publive-image

ശാരീരികമായി സജീവമാണെങ്കിലും ശരാശരി ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവര്‍ക്ക് ശാരീരിക അധ്വാനം ചെയ്യാത്തവരുടേതിന് സമാനമായ മേധാശേഷി ക്ഷയമുണ്ടായതായി ഗവേഷകര്‍ നിരീക്ഷിച്ചു. ശാരീരിക അധ്വാനത്തിന്‍റെ പൂര്‍ണഫലം ലഭിക്കണമെങ്കില്‍ ആവശ്യത്തിന് ഉറക്കവും ലഭിക്കണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

എട്ട് മണിക്കൂര്‍ ഉറക്കമാണ് ഗവേഷകര്‍ ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ ഉറക്കക്കുറവും മേധാശേഷി ക്ഷയവുമായുള്ള ബന്ധം കൂടുതല്‍ ദൃശ്യമായത് 50കളിലും 60കളിലും ഉള്ളവര്‍ക്കാണ്. എഴുപതുകളിലും എണ്‍പതുകളിലും ഉള്ളവരില്‍ ഇത് അത്ര കാര്യമായ സ്വാധീനം മേധാശേഷി ക്ഷയത്തില്‍ ഉണ്ടാക്കുന്നില്ലെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

Advertisment